കുടുംബത്തിലെ പുതിയ അംഗത്തിന്റെ വിശേഷങ്ങള്‍ പങ്കുവച്ച് രാഹുല്‍ ഗാന്ധി

Advertisement

കുടുംബത്തിലെ പുതിയ അംഗത്തെ പരിചയപ്പെടുത്തുകയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നൂറി എന്ന വളര്‍ത്തു നായയാണ് കുടുംബത്തിലെ പുതിയ അംഗം. നോര്‍ത്ത് ഗോവയിലെ മപുസയില്‍ നിന്നാണ് നൂറെയെ ദത്തെടുത്തിരിക്കുന്നത്. സോണിയാഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമൊപ്പമുള്ള നൂറിയുടെ ചിത്രമാണ് സാമൂഹ്യമാധ്യമത്തിലൂടെ രാഹുല്‍ പങ്കുവെച്ചിരിക്കുന്നത്.
സോണിയാ ഗാന്ധിക്ക് സര്‍പ്രൈസ് നല്‍കുന്ന വീഡിയോ രാഹുല്‍ ഗാന്ധി യൂട്യൂബില്‍ ഷെയര്‍ ചെയ്തിരിക്കുകയാണ്. ലോക മൃഗദിനത്തോടനുബന്ധിച്ചാണ് രാഹുല്‍ ഗാന്ധി നൂറയെ പരിചയപ്പെടുത്തുന്നത്. അമ്മയായ സോണിയാ ഗാന്ധിയെ വാതിലിന്റെ പിന്നില്‍ അല്‍പ്പ നേരം നിര്‍ത്തിയതിന് ശേഷം വീടിന് പുറത്തേക്ക് കൊണ്ടുവന്നാണ് സോണിയാ ഗാന്ധിക്ക് സര്‍പ്രൈസ് നല്‍കുന്നത്. നൂറിയെ കണ്ട് സന്തോഷവതിയാകുന്ന സോണിയാ ഗാന്ധിയുടെ വീഡിയോ ദൃശ്യങ്ങളാണ് രാഹുല്‍ പങ്കുവെച്ചിരിക്കുന്നത്. നൂറിയെ വാങ്ങുന്നത് മുതലുള്ള ദൃശ്യങ്ങളും കൊണ്ടുവരുന്നതും ഒക്കെ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Advertisement