Home Uncategorized ഔദ്യോഗികസ്ഥാനം ദുരുപയോഗം ചെയ്‌തു,ഔദ്യോ​ഗിക ലെറ്റർ പാഡിൽ വോട്ടർമാരുടെ പിന്തുണയും സഹായവും അഭ്യർഥിച്ചു കത്ത്,വി ശിവൻകുട്ടിക്കെതിരെ വരണാധികാരിക്ക്...

ഔദ്യോഗികസ്ഥാനം ദുരുപയോഗം ചെയ്‌തു,ഔദ്യോ​ഗിക ലെറ്റർ പാഡിൽ വോട്ടർമാരുടെ പിന്തുണയും സഹായവും അഭ്യർഥിച്ചു കത്ത്,വി ശിവൻകുട്ടിക്കെതിരെ വരണാധികാരിക്ക് പരാതി

Advertisement

തിരുവനന്തപുരം: നേമം നിയോജകമണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥിയും മന്ത്രിയുമായ വി ശിവൻകുട്ടിക്കെതിരെ വരണാധികാരിക്ക് പരാതി. ഔദ്യോഗികസ്ഥാനം ദുരുപയോഗം ചെയ്‌തെന്ന് കാണിച്ച് നേമം മണ്ഡലത്തിലെ ബിജെപി ലീഗൽ ഇൻ ചാർജ്‌ അഡ്വ. പ്രകാശ് ആർ സിയാണ് മണ്ഡലം വരണാധികാരിക്ക് പരാതിനൽകിയത്.

വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ഔദ്യോ​ഗിക ലെറ്റർ പാഡിൽ വോട്ടർമാരുടെ പിന്തുണയും സഹായവും അഭ്യർഥിച്ചുള്ള കത്ത് മണ്ഡലത്തിലെ വീടുകളിൽ വിതരണം ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്. ശിവൻകുട്ടിയുടെ നടപടി മാതൃകാ പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്നും പരാതിയിൽ ആരോപിക്കുന്നു.

also read:

എന്നാൽ പരാതിയിൽ പറഞ്ഞതുപോലെ, സംസ്ഥാനത്തിന്റെ ചിഹ്നം പതിച്ച ഔദ്യോഗിക ലെറ്റർ പാഡ് ഉപയോഗിച്ചിട്ടില്ലെന്ന് വി ശിവൻകുട്ടി വരണാധികാരിക്കു വിശദീകരണം നൽകി. ഈമാസം ആറിനാണ് മണ്ഡലത്തിലെ പ്രധാന വ്യക്തികൾക്ക് കത്തയച്ച് ഭാവിപ്രവർത്തനങ്ങൾക്കു സഹായവും പിന്തുണയും അഭ്യർഥിച്ചത്. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നത് മാർച്ച്‌ 15നാണെന്നും വി. ശിവൻകുട്ടി അറിയിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here