അന്താരാഷ്ട്ര ടി20യില്‍ അതിവേഗം അര്‍ധ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് ഇനി ഹര്‍ദ്ദിക് പാണ്ഡ്യയുടെ പേരില്‍. ദക്ഷിണാഫ്രിക്കയ്ക്കെതിരായ അഞ്ചാം ടി20യില്‍ ഹര്‍ദ്ദിക് 16 പന്തില്‍ 54 റണ്‍സടിച്ചാണ് അതിവേഗം അര്‍ധ സെഞ്ച്വറി കണ്ടെത്തിയത്. 5 സിക്‌സും 4 ഫോറും സഹിതമായിരുന്നു മിന്നല്‍ ബാറ്റിങ്. 5 വീതം സിക്‌സും ഫോറും സഹിതം 25 പന്തില്‍ 63 റണ്‍സെടുത്താണ് ഹര്‍ദ്ദിക് മടങ്ങിയത്.
അര്‍ധ സെഞ്ച്വറി നേട്ടം സ്റ്റേഡിയത്തില്‍ കളി കാണാനെത്തിയ കാമുകി മഹിക ശര്‍മയ്ക്ക് സമര്‍പ്പിച്ചാണ് ഹര്‍ദിക് ആഘോഷിച്ചത്. താരം ‘ഫ്ളൈയിങ് കിസ്’ നല്‍കിയാണ് റെക്കോര്‍ഡ് നേട്ടം കാമുകിയ്ക്ക് സമര്‍പ്പിച്ചത്. മഹികയും പ്രിയപ്പെട്ടവന് തിരികെ ഫ്ളൈയിങ് കിസ് നല്‍കി.
12 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയ യുവരാജ് സിങിന്റെ പേരിലാണ് നിലവില്‍ റെക്കോര്‍ഡ്. 17 പന്തില്‍ അര്‍ധ സെഞ്ച്വറി നേടി അഭിഷേക് ശര്‍മ മൂന്നാമതും 18 പന്തില്‍ അര്‍ധ ശതകം പിന്നിട്ട് കെഎല്‍ രാഹുല്‍ നാലാമതും നില്‍ക്കുന്നു. സൂര്യകുമാര്‍ യാദവും 18 പന്തില്‍ അര്‍ധ സെഞ്ച്വറിയിലെത്തിയിട്ടുണ്ട്.
റെക്കോര്‍ഡ് അര്‍ധ സെഞ്ച്വറി നേട്ടത്തിനൊപ്പം മറ്റൊരു നാഴികക്കല്ലും താരം പിന്നിട്ടു. അന്താരാഷ്ട്ര ടി20യില്‍ 2000 റണ്‍സും 100 വിക്കറ്റുകളും നേടുന്ന അഞ്ചാമത്തെ ഓള്‍ റൗണ്ടറായി ഹര്‍ദ്ദിക് മാറി. അഫ്ഗാന്‍ താരം മുഹമ്മദ് നബിയാണ് നേട്ടത്തില്‍ മുന്നില്‍. ബംഗ്ലാദേശിന്റെ ഷാകിബ് അല്‍ ഹസന്‍, സിംബാബ്വെയുടെ സികന്ദര്‍ റാസ, മലേഷ്യന്‍ താരം വിരന്‍ദീപ് സിങ് എന്നിവര്‍ക്കു ശേഷം നേട്ടം സ്വന്തമാക്കുന്ന അഞ്ചാമത്തെ താരമായി ഹര്‍ദ്ദിക്.
































