അഡ്രിയാൻ ലൂണ കേരളാ ബ്ലാസ്‌റ്റേഴ്‌സ് വിട്ടു; ലോണിൽ വിദേശ ക്ലബിലേക്ക്

Advertisement

കേരളാ ബ്ലാസ്റ്റേഴ്‌സ് നായകൻ അഡ്രിയാൻ ലൂണ താത്കാലികമായി ക്ലബ് വിട്ടു. ലോണിൽ വിദേശ ക്ലബിലേക്ക് ലൂണ ചേക്കേറുമെന്നാണ് വിവരം. ആരാധാകരെ ഏറെ നിരാശരാക്കുന്ന പ്രഖ്യാപനമാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് പുതുവർഷത്തിൽ നടത്തിയത്

പരസ്പര ധാരണയോടെ ക്ലബും താരവും എടുത്ത തീരുമാനമാണ് ഇതെന്ന് കേരളാ ബ്ലാസ്‌റ്റേഴ്‌സ് അറിയിച്ചു. ഐഎസ്എൽ തുടങ്ങുന്നതിലെ അനിശ്ചിതത്വമാണ് താരത്തെ താത്കാലികമായി ക്ലബ് വിടാൻ പ്രേരിപ്പിച്ചതെന്നാണ് വിവരം.
2021ലാണ് ഉറൂഗ്വെൻ താരമായ ലൂണ ക്ലബിലെത്തിയത്. ബ്ലാസ്റ്റേഴ്‌സിനായി ഏറ്റവുമധികം മത്സരങ്ങൾ കളിച്ച താരമാണ്. 87 മത്സരങ്ങളിൽ ലൂണ ബ്ലാസ്റ്റേഴ്‌സിന്റെ കുപ്പായം അണിഞ്ഞു. 15 ഗോളുകളും 26 അസിസ്റ്റുകളും സ്വന്തമാക്കി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here