ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന് രണ്ടാം തോൽവി. സ്വന്തം മൈതാനത്ത് പഞ്ചാബ് കിംഗിസിനോട് 5 വിക്കറ്റിനാണ് ചെന്നൈ പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 5 വിക്കറ്റ് നഷ്ടത്തിൽ 209 റൺസാണ് നേടിയത്. 73 റൺസ് എടുത്ത ആയുഷ് മഹാത്രെയാണ് ചെന്നൈക്ക് മികച്ച സ്കോർ സമ്മാനിച്ചത്. ഏഴ് റൺസ് എടുത്ത് പുറത്തായ സഞ്ജു സാംസൺ വീണ്ടും നിരാശപ്പെടുത്തി. എട്ട് പന്ത് ബാക്കി നിൽക്കെയാണ് പഞ്ചാബ് വിജയ ലക്ഷ്യം മറികടന്നത്. അർധ സെഞ്ചുറി നേടിയ നായകൻ ശ്രേയസ് അയ്യരും, 43 റൺസ് നേടിയ പ്രബ്സിംറനും പഞ്ചാബിന് അനായാസ ജയം സമ്മാനിച്ചു. രണ്ടാം ജയത്തോടെ പഞ്ചാബ് പോയിൻ്റ് പട്ടികയിൽ ഒന്നാമത് എത്തി.






























