Home News National ‘ധുരന്ധര്‍ 2’ കാണാനെത്തിയ കുടുംബവും തിയേറ്റര്‍ ജീവനക്കാരും തമ്മില്‍ തീയേറ്ററില്‍ തമ്മിലടിച്ചു

‘ധുരന്ധര്‍ 2’ കാണാനെത്തിയ കുടുംബവും തിയേറ്റര്‍ ജീവനക്കാരും തമ്മില്‍ തീയേറ്ററില്‍ തമ്മിലടിച്ചു

Advertisement

രണ്‍വീര്‍ സിംഗ് ചിത്രം ‘ധുരന്ധര്‍ 2’ കാണാനെത്തിയ കുടുംബവും തിയേറ്റര്‍ ജീവനക്കാരും തമ്മില്‍ തീയേറ്ററില്‍ തമ്മിലടിച്ചു. പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രം പ്രവേശനമുള്ള ‘A’ സര്‍ട്ടിഫൈഡ് സിനിമയായ ആദിത്യ ധര്‍ സംവിധാനം ചെയ്ത ‘ധുരന്ധര്‍ 2’ കാണാന്‍ കുട്ടിയുമായി എത്തിയതിനെച്ചൊല്ലിയാണ് സംഘര്‍ഷം ഉണ്ടായത്. ലഖ്നൗവിലെ സിനിമാ തിയേറ്ററില്‍ ആണ് സംഭവങ്ങള്‍ അരങ്ങേറിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലായതോടെ പാരന്റിംഗിനെ കുറിച്ചുള്ള വലിയൊരു ചര്‍ച്ചയ്ക്കാണ് സോഷ്യല്‍ മീഡിയ വഴിതെളിച്ചിരിക്കുന്നത്.

Also Read:


കടുത്ത അക്രമദൃശ്യങ്ങള്‍ ഉള്ളതിനാല്‍ സെന്‍സര്‍ ബോര്‍ഡ് ‘Adults Only’ സര്‍ട്ടിഫിക്കറ്റ് നല്‍കിയ ചിത്രമാണ് ധുരന്ധര്‍ 2. എന്നാല്‍, ലഖ്നൗവിലെ മാളില്‍ കുട്ടിയുമായി എത്തിയ കുടുംബത്തെ ജീവനക്കാര്‍ തടഞ്ഞതോടെ തര്‍ക്കം കയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു. 24 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ തിയേറ്ററിനുള്ളില്‍ ആളുകള്‍ പരസ്പരം തല്ലുന്നതും ചവിട്ടുന്നതും കാണാം. ഒരു വശത്ത് സിനിമ നടക്കുമ്പോഴാണ് പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ട് ഈ സംഘര്‍ഷം അരങ്ങേറിയത്. സമാനമായ രീതിയില്‍ ഒരാഴ്ച മുമ്പ് എമറാള്‍ഡ് മാളിലെ ഐനോക്‌സിലും പ്രായപൂര്‍ത്തിയാകാത്ത മകനെ സിനിമയ്ക്ക് കയറ്റാന്‍ ഒരാള്‍ ശ്രമിച്ചിരുന്നു.

സംഭവം പുറത്തുവന്നതോടെ രൂക്ഷമായ വിമര്‍ശനങ്ങളാണ് മാതാപിതാക്കള്‍ക്കെതിരെ ഉയരുന്നത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഇത്തരം വയലന്‍സ് ദൃശ്യങ്ങള്‍ കാണിക്കുന്നത് അവരുടെ സ്വഭാവ രൂപീകരണത്തെ ദോഷകരമായി ബാധിക്കുമെന്ന് ആളുകള്‍ ചൂണ്ടിക്കാട്ടുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here