Home News National ദുബായ് വിമാനത്താവളങ്ങൾ ഭാഗികമായി പ്രവർത്തനം പുനരാരംഭിച്ചു

ദുബായ് വിമാനത്താവളങ്ങൾ ഭാഗികമായി പ്രവർത്തനം പുനരാരംഭിച്ചു

Advertisement

ദുബായ്: സുരക്ഷാ കാരണങ്ങളാൽ താൽക്കാലികമായി അടച്ചിട്ട ദുബായ് ഇന്റർനാഷണൽ, അൽ മക്തൂം വിമാനത്താവളങ്ങൾ ഭാഗികമായി പ്രവർത്തനം പുനരാരംഭിച്ചു. നിലവിൽ പരിമിതമായ എണ്ണം വിമാനങ്ങൾ മാത്രമാണ് സർവീസ് നടത്തുന്നത്. അതിനാൽ വിമാനങ്ങളുടെ സമയക്രമത്തിൽ മാറ്റങ്ങൾ വരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.




യാത്ര എയർലൈനുകൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിൽ മാത്രം യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടാൽ മതിയാകും. വിമാനത്താവളത്തിലേക്ക് തിരിക്കുന്നതിന് മുൻപായി എയർലൈനുകളുടെ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകൾ വഴി ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും യാത്രക്കാർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.


ശനിയാഴ്ച ഉച്ചയോടെ വിമാനത്താവളത്തിന് മുകളിൽ സ്ഫോടനമുണ്ടാകുകയും പുകപടലങ്ങൾ ഉയരുകയും ചെയ്തു. മിസൈലുകളോ ഡ്രോണുകളോ തടയുന്നതിനിടെ അവശിഷ്ടങ്ങൾ വീണതാണ് ഇതിന് കാരണം. പിന്നാലെ യാത്രക്കാരുടേയും ജീവനക്കാരുടേയും സുരക്ഷ മുൻനിർത്തി വിമാനത്താവളം താത്കാലികമായി പ്രവർത്തനം നിർത്തിവയ്ക്കുകയായിരുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here