Home News Breaking News ആയത്തുള്ള അലി ഖമനേയിയുടെ വധത്തിൽ ഇന്ത്യ തുടരുന്ന മൌനത്തെ ചോദ്യം ചെയ്ത് സോണായാഗാന്ധിയും രാഹുലും

ആയത്തുള്ള അലി ഖമനേയിയുടെ വധത്തിൽ ഇന്ത്യ തുടരുന്ന മൌനത്തെ ചോദ്യം ചെയ്ത് സോണായാഗാന്ധിയും രാഹുലും

Advertisement

ന്യൂഡെല്‍ഹി. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ വധത്തിൽ ഇന്ത്യ തുടരുന്ന മൌനത്തെ ചോദ്യം ചെയ്ത് സോണായാഗാന്ധിയും രാഹുലും. നിശബ്ദതയെ നിഷ്പക്ഷതയായി കാണാൻ കഴിയില്ല. പരമാധികാര രാഷ്ട്രത്തിനരെ തലവനെ കൊലപ്പെടുത്തിയതിനെ കടന്നുകയറ്റമായി തന്നെ കാണണമെന്നും സോണിയാന്ധി ഇംഗ്ലീഷ് മാധ്യമത്തിലെഴുതിയ ലേഖനത്തിൽ പറഞ്ഞു. ഈ ലേഖനം രാഹുൽ ഗാന്ധി സമൂഹ മാധ്യമത്തിൽ ഷെയർ ചെയ്തു.

ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേനിയെ വധിച്ച് മൂന്ന് ദിവസം പിന്നിട്ടിട്ടും ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഈ വിഷയത്തിൽ ഒരു പ്രതികരണവും ഉണ്ടായിട്ടില്ല. മറിച്ച് ഇറാൻ നടത്തിയ പ്രത്യാക്രമണത്തിൽ യു എ ഇ ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളെ ആക്രമിച്ചതിൽ കൃത്യമായി നിലപാട് വ്യക്തമാക്കുകയും ചെയ്തു. ഇവിടെങ്ങളിലെ ഭരണാധികാരികളെ ഫോണിൽ വിളിച്ച നരേന്ദ്രമോദി സ്ഥിതി വിവരങ്ങൾ ആരാഞ്ഞു. പക്ഷേ അപ്പോഴും ഇറാന്റെ പരമോന്നത നേതാവിനെ ആ രാജ്യത്ത് കടന്നുകയറി കൊലപ്പെടുത്തിയതിനെ കുറിച്ച് നരേന്ദ്രമോദിയോ കേന്ദ്രസർക്കാറോ ഒരക്ഷരം പറഞ്ഞില്ല. ഈ സാഹചര്യത്തിലാണ് കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയുടെ പ്രതികരണം വരുന്നത്. ഇന്ത്യൻ എക്സ്പ്രസിൽ വന്ന ലേഖനത്തിലാണ് സോണിയ കേന്ദ്ര സർക്കാറിന്റെ നിലപാടിനെ ചോദ്യം ചെയ്തത്. മൌനം തുടരുന്നത് ഒരിക്കലും നിഷ്പക്ഷതയല്ലെന്ന് ഓർമിപ്പിക്കുന്നതിനൊപ്പം ഇതൊരു പ്രത്യക്ഷ കടന്നുകയറ്റമാണെന്ന് അംഗീകരിക്കാത്തതിനെ കുറ്റപ്പെടുത്തുകയും ചെയ്തു.യുദ്ധത്തിന്റെ ആദ്യ ദിവസങ്ങളിൽ ഗൾഫ് രാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യാക്കുരുടെ കാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ച രാഹുൽ ഗാന്ധി, സോണിയയുടെ ലേഖനം സമൂഹ മാധ്യമത്തിൽപങ്കുവെച്ചു.

എന്നാൽ രാഹുൽ ഗാന്ധിയോ കോൺഗ്രസോ ഖമനേയി വധത്തെ കുറിച്ച് പരസ്യമായി എവിടെയും പറഞ്ഞിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഇന്ത്യയിൽ നിന്ന് ഒരു രാഷ്ട്രീയ പാർട്ടിയുടെ പരസ്യ പ്രതികരണം വരുന്നത് ജമ്മു കശ്മീരിലെ പി ഡി പിയിൽ നിന്ന് മാത്രമാണ്. ഖമനേനിയെ കൊലപ്പെടുത്തിയെന്ന് മേനി പറയുന്ന ഇസ്രായേൽ അമേരിക്കൻ വീരവാദത്തെ കടുത്ത ഭാഷയിലാണ് പി ഡി പി നേതാവ് മെഹബൂബ് മുഫ്തി വിമർശിച്ചത്. ഇസ്ലാമിക രാജ്യങ്ങൾ ഈ കൊലപാതകത്തിന് കൂട്ടുനിന്നതിനെ ലജ്ജാകരമെന്നും അവർ വിശേഷിപ്പിച്ചിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഖമനേയി വധത്തെതുടർന്ന് നടത്തിയ പ്രതിഷേധം അക്രമാസക്തമായി. ശ്രീനഗറിലും ജമ്മുവിലും ബംഗലൂരുവിലും ലഡാക്കിലും ഝാർഖണ്ഡിലുമൊക്കെ പ്രതിഷേധിച്ചവരെ തെരുവിൽ നേരിട്ടു

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here