Home News Breaking News കാട്ടാന ആക്രമണത്തില്‍ നാലു വയസ്സുകാരന്‍ കൊല്ലപ്പെട്ടു,മുത്തശ്ശിക്ക് ഗുരുതരമായി പരിക്കേറ്റു

കാട്ടാന ആക്രമണത്തില്‍ നാലു വയസ്സുകാരന്‍ കൊല്ലപ്പെട്ടു,മുത്തശ്ശിക്ക് ഗുരുതരമായി പരിക്കേറ്റു

Advertisement

തിരുപ്പൂര്‍: കാട്ടാന ആക്രമണത്തില്‍ നാലു വയസ്സുകാരന്‍ കൊല്ലപ്പെട്ടു. മാവടപ്പു സെറ്റില്‍മെന്റിലെ കര്‍ഷകനായ തിരുമാന്റെ മകന്‍ വരുണ്‍ ആണ് മരിച്ചത്. ആനമല കടുവാ സങ്കേതത്തിലെ (എടിആര്‍) മാവടപ്പു സെറ്റില്‍മെന്റിലാണ് സംഭവം.

കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മുത്തശ്ശി ചികിത്സയിലാണ്. തിരുമാനും കുടുംബാംഗങ്ങളും ശനിയാഴ്ച വൈകീട്ട് തങ്ങളുടെ വയലില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.

വെള്ളം തേടിയെത്തിയ ആന ഇവരെ ഓടിച്ചിട്ട് ആക്രമിക്കുകയായിരുന്നു. വരുണ്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. തിരുമാന്റെ അമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു. നിലവിളി കേട്ട് മറ്റ് ഗ്രാമവാസികള്‍ ഓടിയെത്തിയാണ് ആനയെ ഓടിച്ചത്.

Advertisement