Home News National വൈഭവ് സൂര്യവംശിക്ക് ഇനി പരീക്ഷാക്കാലം

വൈഭവ് സൂര്യവംശിക്ക് ഇനി പരീക്ഷാക്കാലം

Advertisement

ഇന്ത്യയുടെ യുവ ക്രിക്കറ്റ് താരം വൈഭവ് സൂര്യവംശിക്ക് ഇനി പരീക്ഷാക്കാലം. സിംബാബ്‌വെയിൽ നടന്ന അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരേ ഇന്ത്യൻ വിജയത്തിൽ നിർണായക പങ്കു വഹിച്ച സെഞ്ചുറിക്കു പിന്നാലെ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ എഴുതാനുള്ള തയ്യാറെടുപ്പിലാണ് ഈ യുവതാരം.

ബിഹാർ സമസ്തിപുരിലെ പോഡാർ ഇന്റർനാഷണൽ സ്‌കൂളിലാണ് വൈഭവ് പത്താം ക്ലാസ് പരീക്ഷ എഴുതുക. വൈഭവ് അഡ്മിഷൻ കാർഡ് വാങ്ങിയതായി സ്‌കൂൾ പ്രിൻസിപ്പൽ നീൽ കിഷോർ പറഞ്ഞു. വൈഭവിന് പ്രത്യേക പരിഗണനയൊന്നും ലഭിക്കില്ലെന്നും എല്ലാ കുട്ടികൾക്കും ഒരുക്കുന്ന സൗകര്യങ്ങൾ അവനും ഒരുക്കുമെന്നും നീൽ കിഷോർ വ്യക്തമാക്കി.

പരീക്ഷാത്തിരക്കായതോടെ ടി20 ലോകകപ്പ് കാണാൻ പോലും വൈഭവിന് സമയം ലഭിച്ചേക്കില്ല. മാർച്ച് 11 വരെയാണ് പരീക്ഷ. അതിനു പിന്നാലെ താരം ക്രിക്കറ്റ് പിച്ചിലേക്ക് മടങ്ങും. ഐപിഎൽ സീസൺ തുടങ്ങുന്നതോടെ രാജസ്ഥാൻ റോയൽസിന്റെ ക്യാമ്പിലേക്കാകും വൈഭവ് പരീക്ഷയ്ക്ക് ശേഷം പോകുക.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here