വിജയ് ചിത്രം ‘ജന നായകന്‍’ റിലീസ് പ്രതിസന്ധികള്‍ അവസാനിക്കാറായെന്ന് റിപ്പോര്‍ട്ടുകള്‍. രാഷ്ട്രീയ പ്രവേശത്തിലേക്കിറങ്ങിയ വിജയ്യുടെ അവസാന ചിത്രമാണ് ജന നായകന്‍. പൊങ്കല്‍ റിലീസായി ഈ വര്‍ഷം ജനുവരി 9 ന് എത്തുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചും നടന്നിരുന്നു. റിലീസ് അനിശ്ചിതമായി നീണ്ടുപോകുന്ന സാഹചര്യത്തിലാണ് നിര്‍മാതാക്കള്‍ സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശങ്ങള്‍ക്ക് വഴങ്ങാന്‍ ഒരുങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
എന്നാല്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ബോര്‍ഡ് വിസമ്മതിക്കുകയും തുടര്‍ന്ന് സിനിമയുടെ റിലീസ് അനിശ്ചിതത്വത്തിലാവുകയും ചെയ്തു. സിനിമയില്‍ കൂടുതല്‍ മാറ്റങ്ങള്‍ വേണമെന്ന് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് സെന്‍സര്‍ ബോര്‍ഡ് നടപടിക്കെതിരെ നിര്‍മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സ് കോടതിയെ സമീപിച്ചു.
സിംഗിള്‍ ബെഞ്ചില്‍ നിന്ന് നിര്‍മാതാക്കള്‍ക്ക് അനുകൂല വിധി ലഭിച്ചെങ്കിലും പിന്നീട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും സുപ്രീം കോടതിയും സെന്‍സര്‍ ബോര്‍ഡിന് അനുകൂലമായ നിലപാട് സ്വീകരിക്കുകയായിരുന്നു. റിലീസ് അനിശ്ചിതമായി നീണ്ടുപോകുന്ന സാഹചര്യത്തിലാണ് നിര്‍മാതാക്കള്‍ സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശങ്ങള്‍ക്ക് വഴങ്ങാന്‍ ഒരുങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
ഇപ്പോള്‍ കോടതിയില്‍ നല്‍കിയിരിക്കുന്ന കേസ് പിന്‍വലിക്കുമെന്നും ചിത്രത്തില്‍ ബോര്‍ഡ് നിര്‍ദേശിച്ചവ കട്ട് ചെയ്യാനും മ്യൂട്ട് ചെയ്യാനും തയ്യാറാകുമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഒരു ആര്‍മി ഓഫീസര്‍ ചിത്രം കാണുമെന്നും സിനിമയില്‍ ഇന്ത്യന്‍ പട്ടാളത്തിന്റെ ചിഹ്നങ്ങളും മറ്റും കൃത്യമായാണ് കാണിച്ചിരിക്കുന്നത് എന്ന് ഉറപ്പുവരുത്തുമെന്നും പറയപ്പെടുന്നു.
ഈ ആര്‍മി ഓഫീസര്‍ ഗ്രീന്‍ സിഗ്‌നല്‍ നല്‍കിയില്ലെങ്കില്‍ ചിത്രത്തിന്റെ റിലീസ് വീണ്ടും അനിശ്ചിതത്വത്തിലാകുമെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതേസമയം, അമേരിക്കയിലെ സെന്‍സെറിങ് നടപടികള്‍ പൂര്‍ത്തിയാക്കി സിനിമ അവിടെ റിലീസ് ചെയ്യാനുള്ള ശ്രമങ്ങളും നിര്‍മാതാക്കള്‍ നടത്തുന്നുണ്ട്. സിനിമയുടെ റിലീസ് തീയതി സംബന്ധിച്ചും പുതിയ സൂചനകള്‍ പുറത്തുവന്നിട്ടുണ്ട്.
ചില വിദേശ ബുക്കിംഗ് വെബ്സൈറ്റുകളില്‍ ജന നായകന്‍ ഫെബ്രുവരി 20ന് റിലീസ് ചെയ്യുമെന്നാണ് കാണിക്കുന്നത്. ഇതേ തീയതിയില്‍ തന്നെ സിനിമ ഇന്ത്യയിലും റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പൂജ ഹെഗ്‌ഡെ, മമിത ബൈജു, ബോബി ഡിയോള്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.




























