ഡെല്‍ഹി.പ്രവാസികൾക്ക് ആശ്വാസമായി കേന്ദ്ര ബജറ്റ്. പ്രവാസികൾ നാട്ടിലെ വസ്തു വിൽക്കുമ്പോൾ ഉള്ള ആദായനികുതി നടപടികളിലെ സങ്കീർണതകൾ ഒഴിവാകും. മുൻകൂർ നികുതി അടയ്ക്കാൻ തുക നിക്ഷേപിക്കാനും ടാക്സ് ഡിഡക്ഷൻ അക്കൗണ്ട് നമ്പറിന് പകരം ഇനി മുതൽ പാൻ കാർഡ് മതിയാകുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചു.
നാട്ടിലെ വീടോ വസ്തുവോ വിൽക്കുമ്പോൾ പ്രവാസികൾ നേരിടുന്ന ബുദ്ധിമുട്ടുകൾക്കാണ് പുതിയ ബജറ്റോടെ പരിഹാരം ആയിരിക്കുന്നത്.
വീടോ വസ്തുവോ വിൽക്കുമ്പോൾ വിൽപ്പന തുകയിൽ നിന്നും മുൻകൂർ നികുതി അടയ്ക്കാനും തുക നിക്ഷേപിക്കാനും ടാക്സ് ഡിഡക്ഷൻ അക്കൗണ്ട് നമ്പർ അഥവാ TAN വേണമെന്നായിരുന്നു ഇതുവരെയുള്ള ചട്ടം.ഈ നമ്പർ എടുക്കാൻ ഉള്ള ബുദ്ധിമുട്ടുകൾ കാരണം വിൽപ്പന വൈകാനും മുടങ്ങാനും ഇടയാക്കിയിരുന്നു.എന്നാൽ ഇനിമുതൽ ടിഡിഎസ് പിടിക്കാൻ ടാനിനു പകരം പാൻ കാർഡ് മതിയാകുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു.
പ്രവാസികൾക്ക് ഏറെ ആശ്വാസം നൽകുന്നതാണ് പുതിയ ബജറ്റ് നിർദ്ദേശം.ടാൻ നമ്പറിന് പകരം വസ്തു വാങ്ങുന്ന ഇന്ത്യൻ പൗരന്റെ പാൻ നമ്പർ അടിസ്ഥാനമാക്കിയുള്ള ചലാൻ ഉപയോഗിച്ച് ടി ഡി എസ് ഇടപാട് നടത്താമെന്നാണ് ബജറ്റിലെ നിർദ്ദേശം.






























