Home News Breaking News പാർലമെന്റിന്റ ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കും

പാർലമെന്റിന്റ ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കും

Advertisement

ന്യൂഡെല്‍ഹി.പാർലമെന്റിന്റ ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കും. സമ്മേളനത്തിന് മുന്നോടിയായി രാഷ്ട്രപതി ദ്രൗപതി മുർമു പാർലമെന്റിന്റെ ഇരു സഭകളെയും അഭിസംബോധന ചെയ്യും. രാവിലെ 11 മണിക്കാണ് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം. 10.55 ന് ഗാർഡുകളുടെ അകമ്പടിയോടെ പാർലമെന്റിലേക്ക് എത്തുന്ന രാഷ്ട്രപതിയെ, പ്രധാന മന്ത്രി നരേന്ദ്രമോദിയും ഇരുസഭകളുടെയും അധ്യക്ഷൻമാരും ചേർന്ന് ലോക്സഭ ചേമ്പറിലേക്ക് സ്വീകരിച്ച് ആനയിക്കും.

രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ച ഫെബ്രുവരി 2 മുതൽ 4 വരെ മൂന്ന് ദിവസം ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. ഇന്ന് മുതൽ ഏപ്രിൽ രണ്ട് വരെ 2 ഘട്ടങ്ങളിലായാണ് ബജറ്റ്സ മ്മേളനം നടക്കുക. ഈ സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റ് ഫെബ്രുവരി 1 ന് അവതരിപ്പിക്കും. ധനമന്ത്രി നിർമ്മല സീതരാമൻ തുടർച്ചയായി ഒമ്പതാം തവണ അവതരിപ്പിക്കുന്ന ബജറ്റ് ആണ് ഇത്തവണത്തെത്. ചരിത്രത്തിൽ ആദ്യമായി ബജറ്റ് അവതരണം ഞായറാഴ്ച നടക്കുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്.

Advertisement