ഡെല്‍ഹി.ബിജെപി ദേശീയ അധ്യക്ഷനായി നിതിൻ നബീൻ ചുമതലയേറ്റു .ബിജെപി ആസ്ഥാനത്ത് നടന്ന പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള പ്രമുഖവരുടെ സാന്നിദ്ധ്യത്തിലാണ് നിക്കിൽ നബിൻ ചുമതലയേറ്റത്. ചടങ്ങിൽ കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ് വിജയം പരാമർശിച് മോദി
ബിജെപി ദേശീയ അധ്യക്ഷ പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ് 46കാരനായ നിതിൻ നബീൻ..യുവമോർച്ചയിലൂടെ ബി ജെ പി യിലെത്തിയ നിതിൻ 12 മത്തെ ബിജെപി ദേശീയ അധ്യക്ഷനാണ്. പ്രസിഡൻ്റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബിഹാറിൽ നിന്നുള്ള യുവനേതാവായ നിതിൻ നബീൻ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. ഇന്ന് രാവിലെ 11 മണിയോടെയാണ് ഡൽഹി ബി ജെ പി ആസ്ഥാനത്ത് ചടങ്ങുകൾ ആരംഭിച്ചത്. ബിജെപി ദേശീയ നേതാക്കൾ, കേന്ദ്ര മന്ത്രിമാർ, ബിജെപി മുഖ്യമന്ത്രിമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ബിജെപിയിൽ മാത്രമേ ഒരു സാധാരണ പ്രവർത്തകൻ അധ്യക്ഷ സ്ഥാനത്തേക്ക് എത്തുകയുള്ളൂ എന്നും താനൊരു ബിജെപി പ്രവർത്തകൻ, തന്റെ ബോസ് ആണ് നിതിൻ നബിൻ എന്നും മോദി.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ജനങ്ങൾ തീർച്ചയായും ബിജെപിക്ക് ഒരു അവസരം നൽകുമെന്ന പൂർണ്ണ വിശ്വാസമമുണ്ടന്നും മോദി പറഞ്ഞു.
കേന്ദ്രമന്ത്രിമാരായ അമിത് ഷാ, ജെ പി നദ, രാജ് നാഥ് സിങ്ങ്, നിതിൻ ഗഡ്കരി എന്നിവരും വേദിയിലുണ്ടായിരുന്നു

































