കൊല്‍ക്കൊത്ത.നിയമസഭ തിരഞ്ഞെടുപ്പ് അടുക്കെ ബംഗാളില്‍ തൃണമൂൽ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹൃദയമില്ലാത്ത സർക്കാരാണ് ബംഗാൾ ഭരിക്കുന്നതെന്ന് നരേന്ദ്രമോദി. ബംഗാളിൽ സ്ത്രീകൾ സുരക്ഷിതരല്ല. ടിഎംസിയുടെ ഗുണ്ടായിസം ഈ തിരഞ്ഞെടുപ്പോടെ അവസാനിക്കുമെന്നും മോദി.ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു.
വിഭജന രാഷ്ട്രീയം പിന്തുടരുന്ന അവരായിരുന്നു കാലങ്ങളായി കിഴക്കൻ സംസ്ഥാനങ്ങൾ ഭരിച്ചത്. ഇതിൽ നിന്നും പല സംസ്ഥാനങ്ങളെയും ബിജെപി മോചിപ്പിച്ചു. ദരിദ്രരുടെ ശത്രുക്കളാണ് ബംഗാളിലെ ടി എം സി സർക്കാരെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി.
അനധികൃത നുഴഞ്ഞുകയറ്റം ബംഗാളിന്‍റെ ജനസംഖ്യാ അനുപാതത്തില്‍ കാര്യമായ മാറ്റം വരുത്തി.ബി.ജെ.പി. അധികാരത്തില്‍ എത്തിയാല്‍ ബംഗാളിന്‍റെ നഷ്ട പ്രതാപം വീണ്ടെടുക്കും. കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് മേയർ ഉണ്ടായെന്നും പ്രധാനമന്ത്രി.
മാള്‍ഡ സ്റ്റേഷനില്‍ ഹൗറ– ഗുവഹാത്തി വന്ദേഭാരത് സ്ലീപ്പർ ട്രെയിന്കളും നാല് അമൃത് ഭാരത് എക്സ്പ്രസുകളും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. 3250 കോടിയുടെ വിവിധ പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും നിര്‍വഹിച്ചു.








































