മഹാരാഷ്ട്രയിലെ മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് മിന്നും ജയം

Advertisement

മുംബൈ.മഹാരാഷ്ട്രയിലെ മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് മിന്നും ജയം. രണ്ടര പതിറ്റാണ്ടായി ശിവസേനയുടെയും താക്കറെ കുടുംബത്തെയും നിയന്ത്രണത്തിലുള്ള മുംബൈ കോർപ്പറേഷൻ ഭരണം വൻ ഭൂരിപക്ഷത്തോടെ പിടിച്ചെടുത്തു. പൂനയിൽ പവാർ കുടുംബത്തിൻറെ ആധിപത്യവും വമ്പൻ വിജയത്തോടെ ബിജെപി അവസാനിപ്പിച്ചു. മാഞ്ഞുപോകുന്ന മഷി വോട്ടെടുപ്പിൽ ഉപയോഗിച്ചത് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് അട്ടിമറിയെന്ന് രാഹുൽ ഗാന്ധി ഇന്ന് ആരോപിച്ചു.

എക്സിറ്റ് പോളുകൾ ഏതാണ്ട് എക്‌സാറ്റ് പോളുകളായി. രാജ്യത്തിൻറെ സാമ്പത്തിക തലസ്ഥാനത്തെ സമ്പന്നമായ കോർപ്പറേഷൻ ഭരണം ഇനി ബിജെപിക്ക്. നൂറിനടുത്ത് സീറ്റുകൾ പിടിച്ചാണ് കോർപ്പറേഷൻ ചരിത്രത്തിൽ തന്നെ ആദ്യമായി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായത്. ഒപ്പം നിന്ന ഏക്നാഥ് ശിൻഡെയുടെ ശിവസേനയ്ക്ക് കിട്ടിയതെല്ലാം ബോണസാണ്. മറുവശത്ത് പാർട്ടിയുടെ കോട്ടയെന്ന് കരുതുന്ന മുംബൈയുടെ ഭരണം മതോശ്രീക്ക് കൈമോശം വന്നത് ഉദ്ദവ് താക്കറെയ്ക്ക് കനത്ത തിരിച്ചടിയായി. രാജ് താക്കറെയ്ക്കൊപ്പം ചേർന്ന് നടത്തിയ പരീക്ഷണവും പ്രതീക്ഷിച്ച ഫലം ഉണ്ടാക്കിയില്ല. പൂനയിൽ എൻസിപിയുടെ ശക്തികേന്ദ്രത്തിൽ
അധികാരം നിലനിർത്താൻ ഒന്നിച്ച അജിത് പവാറും ശരദ് പവാറും ബിജെപിക്ക് മുന്നിൽ തകർന്നടിഞ്ഞു. പൂനെയിലും പിപ്രി ചിഞ്ചുവാദ് മുനിസിപ്പൽ കോർപ്പറേഷനിലും കൂറ്റൻ ലീഡോടെയാണ് ബിജെപി അധികാരം പിടിച്ചത്. മറ്റു കോർപ്പറേഷനുകളിലും ബിജെപിയുടെ തേരോട്ടമാണ്. വിരലിലെ മഷി മായുന്നതുമായി ബന്ധപ്പെട്ട വോട്ടെടുപ്പ് ദിനം വന്ന വാർത്ത പങ്കുവെച്ചാണ് രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പിൽ തിരിമറി ആരോപിച്ചത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here