മുംബൈ: മഹാരാഷ്ട്രയില്‍ 29 മുന്‍സിപ്പല്‍ കോര്‍പറേഷനിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കെ ബിജെപി സഖ്യം വന്‍ വിജയത്തിലേക്ക്. മുംബൈയില്‍ താക്കറെ കുടുംബത്തിനുള്ള സ്വാധീനം കുറയുന്നതാണ് തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. 2869 വാര്‍ഡുകളിലേക്ക് നടന്ന മത്സരത്തില്‍ 1161 ഇടത്ത് ബിജെപി മുന്നിട്ട് നില്‍ക്കുന്നു. 293 ഇടത്ത് ശിവസേന ഷിന്ദെ വിഭാഗവും 218 ഇടത്ത് കോണ്‍ഗ്രസും ലീഡ് ചെയ്യുന്നുണ്ട്. എന്‍സിപി എപി 130 ഇടങ്ങളിലും ശിവസേന ഉദ്ധവ് താക്കറെ വിഭാഗം 136 ഇടങ്ങളിലും എഐഎംഐഎം 75 ഇടങ്ങളിലും ലീഡ് ചെയ്യുന്നുണ്ട്.
രാജ്യത്തെ ഏറ്റവും സമ്പന്നമായ മുംബൈ കോര്‍പ്പറേഷന്‍ ഭരണം ബിജെപി സഖ്യം പിടിച്ചു. ഇതാദ്യമായാണ് മുംബൈ കോര്‍പറേഷന്‍ ബിജെപി ഭരണം പിടിക്കുന്നത്. ഇതോടെ രണ്ടരപതിറ്റാണ്ട് നീണ്ട ശിവസേന ഭരണത്തിന് അറുതിയായി. താക്കറെ സഹോദരന്മാര്‍ ഒന്നിച്ചതിന് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ തുടക്കത്തില്‍ ശിവസേന ഉദ്ധവ് വിഭാഗം വലിയ മുന്നേറ്റം നടത്തിയെങ്കിലും പിന്നീട് മഹായൂതി സഖ്യം തിരിച്ചുപിടിച്ചു. 114 സീറ്റുകള്‍ മഹായുതി സഖ്യം പിന്നിട്ടു. 227 വാര്‍ഡുകളിലേക്കാണ് മത്സരം നടന്നത്. ബിജെപി 88 ഇടങ്ങളില്‍ മുന്നിട്ട് നില്‍ക്കുമ്പോള്‍ ശിവസേന ഉദ്ധവ് താക്കറെ വിഭാഗം 74 ഇടങ്ങളിലും മുന്നേറുന്നുണ്ട്. ശിവസേന ഷിന്ദെ വിഭാഗം 28 സീറ്റുകളിലും കോണ്‍ഗ്രസ് 8 ഇടങ്ങളിലും മുന്നിട്ട് നില്‍ക്കുന്നു.

































