മൂന്നു വർഷത്തിനകം ഇന്ത്യ മയക്കുമരുന്നു മുക്തമായണം,രാജ്യവ്യാപക ക്യാമ്പയിൻ ആരംഭിക്കാൻ കേന്ദ്രസർക്കാർ

Advertisement

ഡെൽഹി. മയക്കുമരുന്നിന് എതിരെ രാജ്യവ്യാപക ക്യാമ്പയിൻ ആരംഭിക്കാൻ കേന്ദ്രസർക്കാർ.

മാർച്ച് 31 മുതൽ 3 വർഷത്തേക്ക് ക്യാമ്പയിൻ നടത്താനാണ് ലക്ഷ്യമിടുന്നത്.

നാർക്കോ-കോർഡിനേഷൻ സെന്ററിന്റെ ഉന്നതതല യോഗത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചത്.

മയക്കുമരുന്ന് ഉല്പാദിപ്പിക്കുന്നവർക്കും വിൽക്കുന്നവർക്കും എതിരെ കർശന നടപടി സ്വീകരിക്കണം.

മയക്കുമരുന്ന് ശൃംഖലയ്ക്ക് എതിരായ അന്വേഷണങ്ങൾ താഴെ തട്ടു മുതൽ  മുകളിലേക്കു തിരിച്ചും നടത്തണം.

2014 മുതൽ 2025 വരെ 1.71 ലക്ഷം കോടി രൂപയുടെ മയക്കുമരുന്നുകളാണ് പിടിച്ചെടുത്തിട്ടുള്ളത്.

മാർച്ച് 31-നകം എല്ലാ വകുപ്പുകളും ഒരു റോഡ്മാപ്പ് തയ്യാറാക്കണമെന്ന് നിർദ്ദേശം.
സംസ്ഥാനങ്ങളിലെ പോലീസ് സേന ഒരു ദൗത്യ സംഘത്തെ ഇതിനായി നിയോഗിക്കണം.

അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യയെ മയക്കു മരുന്ന് മുക്തമാക്കുന്നതിനുള്ള പോരാട്ടം തുടരണമെന്നും അമിത് ഷാ.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here