സംഗീത പരിപാടിയ്ക്കിടെ ഗായികയ്ക്കുനേരെ അശ്ലീല പ്രദര്‍ശനം

Advertisement

സംഗീത പരിപാടിയ്ക്കിടെ ഗായികയ്ക്കുനേരെ അശ്ലീല പ്രദര്‍ശനം. സദസിലിരുന്ന മധ്യവയസ്‌കനാണ് അശ്ലീല പ്രദര്‍ശനം നടത്തിയത്. ഇതോടെ ഹരിയാന്‍വി ഗായിക പ്രഞ്ജല്‍ ദഹി പാട്ട് നിര്‍ത്തി സ്റ്റേജില്‍ നിന്നുകൊണ്ട് തന്നെ ഇതിന് മറുപടി നല്‍കി. താങ്കളുടെ മകളുടെ പ്രായമെ തനിക്ക് ഉള്ളുവെന്നും കണ്‍ട്രോള്‍ ചെയ്യൂ എന്നുമായിരുന്നു യുവ ഗായിക സ്റ്റേജില്‍ നിന്നു കൊണ്ട് പറഞ്ഞത്. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
മുംബൈയില്‍ കഴിഞ്ഞ ദിവസം നടന്ന മ്യൂസിക് ഷോയ്ക്കിടെയായിരുന്നു സംഭവം. ഗാനം ആലപിക്കുന്നതിനിടെ താഴെ സദസില്‍ ഇരുന്ന മധ്യവയസ്‌കന്‍ യുവതിക്ക് നേരെ അശ്ലീല പ്രദര്‍ശനം നടത്തുകയായിരുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here