ന്യൂ ഡെൽഹി . ആറാം ദിവസവും പ്രതിസന്ധി ഒഴിയാതെ. ഇൻഡിഗോ സർവീസുകൾ. വിവധ നഗരങ്ങളിലേക്കുള്ള സർവീസുകൾ ഇന്നും റദ്ദാക്കിയേക്കും. അതേസമയം . സർവീസുകൾ മുടങ്ങിയതിൽ ഇൻഡിഗോയ്ക്ക് ഗുരുതര വീഴ്ച സംഭവിച്ചു എന്നാണ് DGCA വിലയിരുത്തൽ. ഡിജിസിഎയുടെ കാരണം കാണിക്കൽ നോട്ടീസിനും ഇൻഡിഗോ സിഇഒ ഇന്ന് മറുപടി നൽകും. ഇന്ന് രാത്രി എട്ട് മണിക്കകം മുഴുവൻ യാത്രക്കാർക്കും റീഫണ്ട് നൽകിയിരിക്കണമെന്നാണ് കേന്ദ്ര സർക്കാരിന്റെ കർശന നിർദേശം. അതേസമയം സർവീസുകൾ പൂർണമായി പുനസ്ഥാപിക്കാനാക്കാൻ 10 ദിവസം കൂടി വേണ്ടിവരുമെന്ന് ഇൻഡിഗോ അധികൃതർ വ്യോമയാന മന്ത്രാലയത്തെ അറിയിച്ചു.
ഇൻഡിഗോയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി പ്രശ്നത്തിൽ സർക്കാർ ഇടപെട്ടിട്ടുണ്ട്. വിമാനക്കൂലിക്കൊള്ളക്കെതിരെയും നടപടി വന്നു.
വിമാനങ്ങൾ കൂട്ടത്തോടെ റദ്ദ് ചെയ്തതിലാണ് കേന്ദ്രം കാരണം കാണിക്കൽ നോട്ടീസ് നൽകിയത്
ഇൻഡിഗോ സിഇഒ പീറ്റർ എൽബർസിനാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്































