ന്യൂഡൽഹി. ഭീകരാക്രമണത്തിന് പാക് ഭീകരർ തയ്യാറെടുക്കുന്നുവെന്ന് BSF. ഓപ്പറേഷൻ സിന്ദൂർ തുടങ്ങാൻ യാതൊരു മടിയുമില്ലെന്നും BSF വ്യക്തമാക്കി. പാക് ഭീകരർ 72 ലോഞ്ച് പാഡുകൾ അതിർത്തിക്ക് സമീപം പുനർനിർമിച്ചു.
ഓപ്പറേഷൻ സിന്ദൂറിൽ തകർത്ത
72 ഭീകരവാദ ലോഞ്ച് പാഡുകൾ വീണ്ടും പാക്കിസ്ഥാൻ ഭീകരർ സജീവമാക്കിയതായി
ബി എസ് എഫ്. സിയാൽകോട്ട്, സഫർവാൾ അന്താരാഷ്ട്ര അതിർത്തിക്ക് സമീപം പന്ത്രണ്ട് ഭീകര ലോഞ്ച് പാഡുകൾ ആണ് സജീവമായത്
60 ഓളം ലോഞ്ച് പാഡുകൾ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള പ്രദേശങ്ങളിൽ പുനർ നിർമിച്ചു. കാശ്മീരിലെ നിയന്ത്രണരേഖ സമീപം 120 ഭീകരരുണ്ടെന്നും നുഴഞ്ഞുകയറ്റ ശ്രമം ഉണ്ടായാൽ ഓപ്പറേഷൻ സിന്ദൂർ ആവർത്തിക്കുമെന്നും ബി എസ് എഫ്
ഐ ജി അശോക് യാദവ് വ്യക്തമാക്കി. ഈ വർഷം ഇതുവരെ നാല് പ്രാവശ്യമാണ് അതിർത്തിയിൽ നുഴഞ്ഞുകയറ്റശ്രമം ഉണ്ടായതെന്ന്. അതിർത്തിയിൽ നിരീക്ഷണത്തിനായി ഗ്രൗണ്ട് സർവൈലൻസ് റഡാറുകൾ, ഇലക്ട്രോ-ഒപ്റ്റിക്കൽ തെർമലുകൾ, തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നുണ്ട് എന്നും ബി എസ് എഫ് അറിയിച്ചു






































