തേനീച്ചക്കൂട്ടത്തിൻ്റെ ആക്രമണത്തിൽ റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു

Advertisement

തേനീച്ചക്കൂട്ടത്തിൻ്റെ ആക്രമണത്തിൽ 62 വയസ്സുള്ള റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ഉത്തർപ്രദേശിലെ എട്ടായിൽ ഞായറാഴ്ചയാണ് സംഭവം.

അലിഗഞ്ച് ഏരിയക്ക് കീഴിലുള്ള കിനൗദി ഖൈരാബാദ് ഗ്രാമത്തിലാണ് അപകടം ഉണ്ടായത്. റിട്ട. പൊലീസ് ഉദ്യോഗസ്ഥനായ അത്തർ സിംഗ് മക്കളോടൊപ്പം തൻ്റെ കൃഷിയിടത്തിൽ വെള്ളം നനയ്ക്കാൻ പോയപ്പോഴാണ് തേനീച്ചകൾ കൂട്ടത്തോടെ ആക്രമിച്ചത്.

അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തിൽ സിങ്ങിന്റെ ശരീരത്തിൽ പലഭാഗത്തും കുത്തേറ്റു. കടിയേറ്റ് അവശനിലയിലായ അദ്ദേഹം ഉടൻതന്നെ അവിടെ കുഴഞ്ഞുവീണു.

അബോധാവസ്ഥയിലായ അത്തർ സിങ്ങിനെ ഉടൻതന്നെ കമ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഒരാൾക്ക് ഒരേ സമയം നൂറുകണക്കിന് തേനീച്ചകളുടെ കുത്തേൽക്കുന്നത് മാരകമാകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആക്രമണം നടന്ന് മിനിറ്റുകൾക്കുള്ളിൽ തന്നെ മരണം സംഭവിക്കാൻ സാധ്യത കൂടുതലാണെന്നും അലിഗഞ്ച് കമ്യൂണിറ്റി ഹെൽത്ത് സെൻ്ററിലെ ഡോക്ടർ അഖ്‌ലാഖ് ഖാൻ അറിയിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here