ഡൽഹി സ്ഫോടനം, വിദേശത്തുള്ള മുസഫർ റാത്തറിന്റെ നിർദ്ദേശപ്രകാരം

Advertisement

ന്യൂഡെല്‍ഹി.ഡൽഹി സ്ഫോടനം വിദേശത്തുള്ള മുസഫർ റാത്തറിന്റെ നിർദ്ദേശപ്രകാരം എന്ന് വിവരം.
പാക്കിസ്ഥാനും തുർക്കിയുമായി മുസഫർ റാത്തറിന് ബന്ധം. വൈറ്റ് കോളർ ഭീകര സംഘത്തിൽ കൂടുതൽ ഡോക്ടർമാർ അറസ്റ്റിൽ. ഡോക്ടർ ഉമർ മുഹമ്മദ് മൊബൈൽ ഫോൺ വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. അൽ ഫലാഹ് സർവകലാശാലയ്ക്കെതിരെ 2 കേസുകൾ രജിസ്റ്റർ ചെയ്ത ഡൽഹി പോലീസ്.

അറസ്റ്റിലായ വൈറ്റ് കോളർ ഭീകര സംഘത്തിലെ ഡോക്ടർ അതിൽ അഹമ്മദ് റാത്തറിന്റെ സഹോദരനാണ് മുസഫർ റാത്തർ. വിദേശത്തുള്ളയാൾക്കായി അന്വേഷണസംഘം റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിപ്പിക്കുന്നതിനുള്ള നീക്കങ്ങൾ ആരംഭിച്ചിരുന്നു. മുസാഫർ റാത്തറിന്റെ നിർദ്ദേശപ്രകാരമായിരുന്നു ഡൽഹി സ്ഫോടനം എന്നാണ് വിവരം. പാക്കിസ്ഥാനും തുർക്കിയുമായി ഇയാൾക്ക് ബന്ധമുണ്ട്. തുർക്കിയിലെ രഹസ്യ ഹാൻഡിലറായ ആയ ഉകാസയെ മുസാഫർ റാത്തർ കണ്ടു എന്നും
അഫ്ഗാനിസ്ഥാൻ സന്ദർശിച്ചിരുന്നതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം നടന്ന കാറോടിച്ച ഡോക്ടർ ഉമർ മുഹമ്മദ് മൊബൈൽ ഫോൺ വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.

സ്ഫോടനത്തിനു മുമ്പ് ഡോ. ഉമർ മുഹമ്മദ് സന്ദർശിച്ച വസിർപുരിലെത്തി എൻഐഎയും ഡൽഹി പോലീസും പരിശോധന നടത്തി.
വൈറ്റ് കോളർ ഭീകര സംഘവുമായി ബന്ധപ്പെട്ട് അൽഫലാഹ് സർവ്വകലാശാലയിലെ ഡോക്ടർ നിസാർ പാലത്തിനെ അന്വേഷണസംഘം അറസ്റ്റ് ചെയ്തു കൂടുതൽ ഡോക്ടർമാർ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ ഉണ്ട്.
കേസിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ആഭ്യന്തരമന്ത്രാലയം ഉന്നതല യോഗം ചേർന്നു.

Advertisement