25.8 C
Kollam
Wednesday 28th January, 2026 | 02:07:49 AM
Home News Breaking News ബിഹാർ തെരഞ്ഞെടുപ്പ്: പരസ്യപ്രചാരണം ഇന്ന് അവസാനിക്കും, എൻഡിഎക്കായി അമിത് ഷാ ഇന്നും റാലികളിൽ പങ്കെടുക്കും

ബിഹാർ തെരഞ്ഞെടുപ്പ്: പരസ്യപ്രചാരണം ഇന്ന് അവസാനിക്കും, എൻഡിഎക്കായി അമിത് ഷാ ഇന്നും റാലികളിൽ പങ്കെടുക്കും

Advertisement

ന്യൂഡൽഹി: അവസാന ഘട്ട തെരഞ്ഞെടുപ്പിന് തയാറായി ബിഹാർ. പരസ്യപ്രചാരണം ഇന്നവസാനിക്കും. റാലികളിൽ പ്രമുഖ നേതാക്കളെ ഇറക്കുകയാണ് എൻഡിഎയും ഇന്ത്യ സഖ്യവും. എൻഡിഎ സർക്കാരിൻ്റെ സത്യപ്രതിജ്ഞയ്ക്ക് എത്താമെന്നാണ് മോദിയുടെ ആത്മവിശ്വാസം. ചൊവ്വാഴ്ച വിധിയെഴുതുന്നത് 122 മണ്ഡലങ്ങളിലാണ്.

വൈകുന്നേരം അഞ്ച് മണിയോടെ രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിൻ്റെ പ്രചാരണത്തിന് തിരശീല വീഴും. എൻഡിഎക്കായി അമിത് ഷാ ഇന്നും റാലികളിൽ പങ്കെടുക്കും. ഇന്നലെ പ്രചാരണം അവസാനിപ്പിച്ച മോദി, ഇനി എൻഡിഎ സർക്കാരിൻ്റെ സത്യപ്രതിജ്ഞ ചടങ്ങിന് എത്താമെന്നാണ് ആത്മവിശ്വാസം പ്രകടിപ്പിച്ചത്. ഇന്ത്യ സഖ്യം നേതാക്കളും അവസാനദിന റാലികളിൽ പങ്കെടുക്കും. ചൊവ്വാഴ്ചയാണ് രണ്ടാംഘട്ട വോട്ടെടുപ്പ്. 122 മണ്ഡലങ്ങളാണ് രണ്ടാംഘട്ടത്തിൽ വിധിയെഴുതുന്നത്. 14ന് ഫലമറിയാം.

Advertisement