മഷി പുരട്ടിയ വിരലുമായുള്ള ഫോട്ടോ പോസ്റ്റ് ചെയ്തു വെട്ടിലായി പൂണൈയിലെ അഭിഭാഷക

Advertisement

പൂണൈ. ഫോട്ടോ പോസ്റ്റ് ചെയ്തു വെട്ടിലായി പൂണൈയിലെ അഭിഭാഷക.മഷി പുരട്ടിയ വിരലുമായുള്ള ചിത്രമാണ് പങ്കുവെച്ചത്.മോഡിഫൈഡ് ഇന്ത്യക്കായി വോട്ട് ചെയ്തെന്ന് പോസ്റ്റിൽ പറയുന്നു.മഹാരാഷ്ട്രയിൽ വോട്ടുള്ളയാൾ എങ്ങനെ ബിഹാറിൽ വോട്ട് ചെയ്തെന്ന ചോദ്യവുമായി കോൺഗ്രസ് . വോട്ട് കൊള്ളയ്ക്ക് തെളിവെന്ന് ആരോപണം

പിന്നാലെ വിശദീകരണവുമായി അഭിഭാഷക.താൻ ബിഹാറിൽ വോട്ട് ചെയ്തില്ലെന്നും വോട്ട് ചെയ്യാൻ പ്രോത്സാഹിപ്പിക്കുക മാത്രമായിരുന്നു ലക്ഷ്യമെന്നും വിശദീകരണം

ഇരു കൈകളിലും മഷി പുരട്ടിയ നിലയിൽ മാധ്യമങ്ങൾക്ക് മുന്നിൽ എത്തിയ എൽജിപി എംപിയും വിവാദത്തിൽ

സമസ്തിപ്പൂർ എംപി ശാംഭവി ചൗധരിയാണ് വിവാദത്തിൽ ആയത്

Advertisement