പട്ന.ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് കൊള്ള നടന്നു എന്ന ആരോപണവുമായി
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബ്രസീലിയൻ മോഡലിന്റെ ചിത്രം ഉപയോഗിച്ചു 22 ഇടങ്ങളിൽ വോട്ട് രേഖപ്പെടുത്തി. ഹരിയാനയിൽ 25 ലക്ഷം വോട്ടുകൾ കവർന്നു എന്നും ആരോപണം.
രാഹുലിന്റെ കൈവശമുള്ള തെളിവുകൾ നിലവിലുള്ള കേസുകളിൽ ഉപയോഗിക്കണം എന്ന് ഹരിയാന തെരഞ്ഞെടുപ്പ് കമ്മീഷൻ. രാഹുലിന്റെ ആരോപണങ്ങൾ തള്ളി ആരോപണങ്ങൾ തള്ളി ബിജെപി.
ഹരിയാനയിൽ വോട്ട് കൊള്ള നടന്നത് അഞ്ചു വിധത്തിൽ. ബ്രസീലിയൻ മോഡലിൻ്റെ ചിത്രം ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്തിയത് 22 തവണ. സീമ സ്വീറ്റി സരസ്വതി എന്നീ പേരുകൾ ഉപയോഗിച്ച് പത്ത് ബൂത്തുകളിലാണ് വോട്ട് രേഖപ്പെടുത്തിയത്. യു. പി യിലെ ബിജെപി നേതാക്കൾ ഹരിയാനയിലും വോട്ട് ചെയ്തു.
വ്യാജ ഫോട്ടോയും മേൽവിലാസവും, 3.5 ലക്ഷം വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കി.വീടില്ലാത്തവർക്ക് ആണ് പൂജ്യം വീട്ടു നമ്പർ നൽകുന്നത് എന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ അവകാശ വാദം രാഹുൽ ഗാന്ധി തള്ളി.
ബിജെപി ഉപാധ്യക്ഷൻ ബി ഗോപാലകൃഷ്ണന്റെ പരാമർശവും രാഹുൽഗാന്ധി വാർത്താസമ്മേളനത്തിൽ പ്രദർശിപ്പിച്ചു.
അടുത്ത വോട്ട് മോഷണം ബീഹാറിൽ എന്നും രാഹുൽ ഗാന്ധി. ബീഹാറിൽ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കിയ കുടുംബത്തെ മാധ്യമങ്ങൾക്ക് മുന്നിലെത്തിച്ചായിരുന്നു പ്രതികരണം. രാഹുൽഗാന്ധിയുടെ ആരോപണങ്ങൾ ബിജെപി തള്ളി. രാഹുൽ ഗാന്ധി പ്രദർശിപ്പിച്ച ബി. ഗോപാലകൃഷ്ണൻ്റെ വീഡിയോ വ്യാജം എന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു
കേരളവും എസ്ഐആറിനെതിരെ കോടതിയെ സമീപിക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പ്രതികരിച്ചു. നിലവിൽ രാഹുലിൻ്റെ രണ്ടു പരാതികൾ കമ്മീഷനു മുൻപിൽ ഉണ്ട് എന്നും രാഹുലിന്റെ കൈവശമുള്ള എല്ലാ തെളിവുകളും ആ കേസുകളിൽ ഉപയോഗിക്കണം എന്നു ഹരിയാന തെരഞ്ഞെടുപ്പ് കമ്മിഷൻ ആവശ്യപ്പെട്ടു.






































