ചെന്നൈ. അശേക് നഗറിൽ മുപ്പത്തിയെട്ടുകാരനെ നടുറോഡിൽ വച്ച് വെട്ടിക്കൊലപ്പെടുത്തി.പുതുച്ചേരി സ്വദേശി പ്രകാശ് ആണ് കൊല്ലപ്പെട്ടത്.സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ.ധനൻചെഴിയാൻ, ഭാര്യ സുകന്യ, സുകന്യയുടെ ബന്ധു ഗുണസുന്ദരി എന്നിവരാണ് അറസ്റ്റിലായത്
സുകന്യയുടെ ബന്ധുവും പ്രകാശും തമ്മിലുള്ള ബന്ധത്തിൽ ധനൻചെഴിയന് സംശയമുണ്ടായിരുന്നു.ഇന്നലെ പ്രകാശും സുകന്യയും ഗുണസുന്ദരിയും കാറിൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ആയിരുന്നു ആക്രമണം.പ്രകാശ് രക്തംവാർന്ന് ഒരു മണിക്കൂറോളം റോഡിൽ കിടന്നു






































