ചെന്നൈ.തമിഴ്നാട് കടലൂരിൽ റെയിൽവേ ട്രാക്കിൽ സ്‌കൂൾവാൻ മറിഞ്ഞ് പത്ത് കുട്ടികൾക്ക് പരിക്കറ്റു. സ്വകാര്യസ്കൂളിലെ ബസ് ആണ് മറിഞ്ഞത്. കുട്ടികളുടെ പരിക്ക് ഗുരുതരമല്ല.
വിരുദാചത്തിന് സമീപം പൂവനൂർ റെയിൽവേ ഗേറ്റിലാണ് രാവിലെ അപകടമുണ്ടായത്. സ്വകാര്യ സ്കൂൾ വാൻ റെയിൽവേ ട്രാക്കിലേക്ക് കയറിയതോടെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പത്തിനും 15 നും ഇടയിൽ പ്രായമുള്ള കുട്ടികൾ ആയിരുന്നു ബസ്സിൽ. ഇവരിൽ 10 പേർക്ക് പറിക്കേറ്റു. ബസ് ഡ്രൈവർക്കും സാരമായ പരിക്കേറ്റിടുണ്ട്. നാട്ടുകാർ ചേർന്നാണ് രക്ഷപ്രവർത്തനം നടത്തിയത്
അപകടത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വാഹനത്തിന്റെ പഴക്കം, സ്കൂളുമായുള്ള കരാർ തുടങ്ങിയവയും പരിശോധിക്കുന്നുണ്ട്






































