മുംബൈ. മുംബൈയിൽ 16 കാരൻ വടിവാൾ വീശി ആക്രമണം നടത്തി. സർക്കാർ ബസ് ആക്രമിച്ച പ്രതി ഡ്രൈവറെ കുത്തുകയും ചെയ്തു. അമ്മാവൻ വഴക്ക് പറഞ്ഞതാന്ന് പ്രകോപനമെന്ന് 16 കാരൻ പൊലീസിന് മൊഴി നൽകി
മുംബൈയിലെ ഭാണ്ഡൂപ്പിൽ ഇന്നലെ വൈകിട്ട് മൂന്നരയോടെ നടന്ന സംഭവമാണിത്. വടിവാളുമായി റോഡിലേക്കിറങ്ങിയ പ്രതി ആദ്യം മുംബൈ കോർപ്പറേഷൻ്റെ ട്രാൻസ്പോപോർട് ബസ് തടയുന്നു. എതിർക്കാൻ ശ്രമിച്ച ഡ്രൈവരെ പരിക്കേൽപിച്ചു. പിന്നാലെ ബസ് ചില്ല് തല്ലിത്തകർത്തു. അവിടെയും അരിശം തീർന്നില്ല
വഴിയെ പോയ ഓട്ടോകൾക്ക് നേരെയായി പിന്നെ ആക്രമണം. ഒരു ടാങ്കർ ലോറിക്ക് നേരെയും ഇയാൾ അതിക്രമം നടത്തി. പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾ ഒരു സ്ഥിരം കുറ്റവാളി എന്നാണ് പോലീസ് പറയുന്നത്. നിരവധി ക്രിമിനൽ കേസുകൾ ഈ പ്രായത്തിനുള്ളിൽ പ്രതിയുടെ പേരിലുണ്ട്. അറസ്റ്റിലേക്ക് റിമാൻഡ് ഹോമിലേക്ക് പ്രതിയെ മാറ്റി. അമ്മാവൻ തന്നെ വഴക്കു പറഞ്ഞെന്നും അതാണ് പ്രകോപനമെന്നുമാണ് പ്രതി പറയുന്നു.