ബെംഗളൂരു: ആത്മഹത്യക്കുറിപ്പിലെ ആവശ്യപ്രകാരം യുവാവിന്റെ ശവപ്പെട്ടിയിൽ ‘ഭാര്യയുടെ പീഡനമാണ് മരണത്തിനു കാരണം’ എന്നെഴുതി ബന്ധുക്കൾ സംസ്കാരം നടത്തി. വിവാഹ മോചനക്കേസ് കോടതിയുടെ പരിഗണനയിലിരിക്കെയാണ് ഹുബ്ബള്ളിയിൽ യുവാവ് ജീവനൊടുക്കിയത്.
കേസ് ഒത്തുതീർപ്പാക്കാൻ ഭാര്യയുടെ ബന്ധുക്കൾ 20 ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന് പരാതിയുണ്ട്. രണ്ടു വർഷം മുൻപ് വിവാഹിതരായ ദമ്പതികൾ മൂന്നു മാസത്തിനു ശേഷം വേർപിരിഞ്ഞാണു താമസിച്ചിരുന്നത്. യുവാവിന്റെ സഹോദരന്റെ പരാതിയിൽ കേസെടുത്തു.






































