മദ്യലഹരിയിൽ യാത്രക്കാരൻ സ്റ്റിയറിങ് തിരിച്ചു; ബസിടിച്ച് കാൽനട യാത്രക്കാരിക്ക് ദാരുണാന്ത്യം

373
Advertisement

മുംബൈ: മദ്യലഹരിയിൽ യാത്രക്കാരൻ സ്റ്റിയറിങ് പിടിച്ചുതിരിച്ചതിനെ തുടർന്ന് കാൽനട യാത്രക്കാർക്കിടയിലേക്ക് ബസ് പാഞ്ഞുകയറി യുവതിക്ക് ദാരുണാന്ത്യം. നൂപുർ മണിയാർ (27) എന്ന യുവതിയാണ് മരിച്ചത്. അപകടത്തിൽ ഒൻപത് പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇതിൽ മൂന്നു പേരുടെ നില ഗുരുതരമാണ്. ഇവർ മുംബൈ കെഇഎം ആശുപത്രിയിൽ ചികിത്സയിലാണെന്ന് പൊലീസ് അറിയിച്ചു.

പ്രതി ദത്താ ഷിൻഡെയെ (45) പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രി ലാൽബാഗ് മേഖലയിലാണ് അപകടമുണ്ടായത്. ഡ്രൈവറുമായി തർക്കിച്ച യാത്രക്കാരൻ അപ്രതീക്ഷിതമായി സ്റ്റിയറിങ്ങിൽ പിടിച്ചുതിരിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ബസ് കാൽനടയാത്രക്കാരെ ഇടിച്ചുതെറിപ്പിച്ച ശേഷം കാറിലും ബൈക്കിലും ഇടിച്ചാണ് നിന്നത്.

Advertisement