ഏഷ്യന്‍ ഗെയിംസില്‍ 100 മെഡലുകളെന്ന സ്വപ്ന നേട്ടത്തില്‍ ഇന്ത്യ

Advertisement

ഏഷ്യന്‍ ഗെയിംസില്‍ 100 മെഡലുകളെന്ന സ്വപ്ന നേട്ടത്തില്‍ ഇന്ത്യ. കബഡി ഫൈനല്‍ മത്സരത്തില്‍ ചൈനയുടെ തായ്‌പേയിയെ പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ വനിതാ ടീം സ്വര്‍ണം നേടിയതോടെയാണ് ഇന്ത്യയുടെ മെഡല്‍ നേട്ടം 100 ആയത്. 72 വര്‍ഷത്തെ ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യ 100 മെഡല്‍ നേട്ടമെന്ന് റെക്കോര്‍ഡ് നേടിയിരിക്കുന്നത്.
26-25 എന്ന സ്‌കോറില്‍ ഇഞ്ചോടിഞ്ച് പോരാടിയാണ് ഇന്ത്യന്‍ വനിതാ കബഡി ടീം ജയം കൈപ്പിടിയിലൊതുക്കിയത്. 25 സ്വര്‍ണവും 35 വെള്ളിയും 40 വെങ്കലവുമായാണ് ഇന്ത്യ 100 മെഡല്‍ നേട്ടത്തില്‍ എത്തിയത്.
ജക്കാര്‍ത്തയില്‍ നേടിയ 70 മെഡലുകളായിരുന്നു ഇതുവരെ റെക്കോര്‍ഡ്. 16 സ്വര്‍ണം 23 വെള്ളി 31 വെങ്കലം എന്നിങ്ങനെയായിരുന്നു ജെക്കാര്‍ത്തയിലെ മെഡല്‍ നേട്ടം.

Advertisement