Home News Local ബിഎൽഒമാർക്ക് വേതനം അനുവദിക്കണമെന്ന് കേരളാ ഗവ.എംപ്ളോയീസ് യൂണിയൻ

ബിഎൽഒമാർക്ക് വേതനം അനുവദിക്കണമെന്ന് കേരളാ ഗവ.എംപ്ളോയീസ് യൂണിയൻ

Advertisement

ശാസ്താംകോട്ട:നിയമസഭാ തെരെഞ്ഞെടുപ്പിൽ മാതൃകാപരമായ സേവനമനുഷ്ഠിച്ച എല്ലാ ബി.എൽ.ഒമാർക്കും വേതനം അനുവദിക്കണമെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷനോട് കേരളാ ഗവ.എംപ്ലോയീസ് യൂണിയൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.നിയമസഭാ തെരെഞ്ഞെടുപ്പ് സുഗമമായി നടത്തുവാൻ ഏറെ സഹായകരമായ ജോലി ചെയ്തവരാണ് ബി.എൽ.ഒമാർ.വീട് വീടാന്തിരം കയറിയിറങ്ങി സ്ലിപ്പുകൾ കൈമാറുകയും, വോട്ടെടുപ്പ് ദിനത്തിൽ പോളിംഗ് സ്റ്റേഷനിലെ ജോലികളും ഉത്തരവാദിത്വത്തോടെ നിറവേറ്റിയവരാണ് ബി.എൽ.ഒമാർ. ന്യായമായ വേതനം നൽകാൻ തെരെഞ്ഞെടുപ്പ് കമ്മീഷൻ തയാറാകണമെന്ന് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡൻ്റ് എസ്.സുനിൽകുമാറിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സംസ്ഥാന ജന.സെക്രട്ടറി ആർ.ജ്യോതികുമാർ,സംസ്ഥാന ട്രഷറർ ശ്യാംദേവ് ശ്രാവണം,രാജേഷ് പട്ടശ്ശേരി, സിനോജ് തൃശൂർ, പ്രശാന്ത് ധനപാലൻ, ആനന്ദ് ലോറൻസ്, ജീജ ഹരിപ്പാട്, ജലീൽ എറണാകുളം, ജയചന്ദ്രൻ ,വിപിൻ ജോസഫ്, പ്രശാന്ത് കുരീപ്പുഴ, സുനിൽ റോബർട്ട്, ഗാന മുരളി എന്നിവർ പങ്കെടുത്തു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here