ശാസ്താംകോട്ട. പൊലീസും മോട്ടോര്‍വാഹന വകുപ്പും കാണിക്കുന്ന അശ്രദ്ധമൂലം കുന്നത്തൂരില്‍ ന്യൂജെന്‍ വാഹന പരക്കം പാച്ചില്‍ ഭീഷണിയാകുന്നു. ഇലക്ഷന്‍ പ്രചരണത്തിന് നിയമവിരുദ്ധമായ ശബ്ദഘോഷങ്ങളോടെ വാഹന പ്രചരണജാഥ നടത്തിയത് പരാതിയും സംഘര്‍ഷവുമായിരുന്നുതിനു പിന്നാലെ താലൂക്കിലെ പലയിടത്തും ആഡംബര വാഹനങ്ങളില്‍ യുവാക്കള്‍ നടത്തുന്ന അഭ്യാസങ്ങള്‍ അപകടമായിട്ടും പൊലീസും മോട്ടോര്‍വാഹന വകുപ്പും ഉചിതമായ നടപടികള്‍ സ്വീകരിക്കുന്നില്ല. കഴിഞ്ഞദിവസം ആയിക്കുന്നത്ത് കാര്‍ പാഞ്ഞുകയറി അപകടമുണ്ടായിരുന്നു.
കുന്നത്തൂരില്‍ കൊല്ലം തേനിപാതയും കരുനാഗപ്പള്ളി- വണ്ടിപ്പെരിയാര്‍ -ഭരണിക്കാവ് റോഡും അടക്കമുള്ള ദേശീയ പാതകളും മാത്രമല്ല ചവറ -ശാസ്താംകോട്ട, കരുനാഗപ്പള്ളി- ശാസ്താംകോട്ട പോലുള്ള ദേശീയ പാതകളിലും ഏതുസമയവും ആര്‍ക്കും മല്‍സരഓട്ടവും നിയമലംഘനവും നടത്താമെന്ന സ്ഥിതിയാണ്. പലയിടത്തും ക്യാമറകള്‍പോലും കണ്ണടച്ചിരിക്കയാണ്. ബൈക്കില്‍ അതിശയിപ്പിക്കുന്ന വേഗത്തില്‍ പോകുന്നവരെ കണ്ടെത്താന്‍ മാര്‍ഗമില്ല. കാറില്‍ ജീവാപായമുണ്ടാക്കുന്ന അപകടങ്ങള്‍പോലും സാധാരണ കാര്യമായി കേസില്ലാതെ ഒതുക്കലാണ് പതിവ്.
അപകടക്കേസുകള്‍ പലതും ആളിന്‍റെ സാമ്പത്തിക നിലവാരവും സ്വാധീനവും അനുസരിച്ച് സെറ്റില്‍ ചെയ്യപ്പെടുകയാണ് പതിവ്. മയക്കു മരുന്നു മദ്യവും ഉപയോഗിച്ചാണോ അപകടമുണ്ടാക്കിയതെന്നുപോലും പരിശോധിക്കാറ് പതിവില്ല.
അപകടമുണ്ടായി മണിക്കൂറുകള്‍ക്കകം നിര്‍വഹിക്കേണ്ട മെഡിക്കല്‍ ടെസ്റ്റുകള്‍ നടക്കാറുതന്നെയില്ല. വാഹനങ്ങള്‍ എങ്ങനെ അപകടപ്പെട്ടെന്ന് സ്റ്റേഷനിലെ ചര്‍ച്ചകളിലൂടെ തീരുമാനിച്ച് മോട്ടോര്‍വാഹനവകുപ്പ് അനുയോജ്യമായ സര്‍ട്ടിഫിക്കറ്റ് നല്‍കി സെറ്റിലാക്കിവിടുന്ന പതിവുതുടരുന്നു. അപകടത്തിനിരയാകുന്ന നിരപരാധികള്‍ക്ക് വര്ഷങ്ങള്‍ കഴിഞ്ഞാകും തങ്ങള്‍ വഞ്ചിക്കപ്പെട്ടെന്ന് മനസിലാകുന്നത്. മയക്കുമരുന്നുപയോഗവും അതിന്‍റെ ഗുരുതരാവസ്ഥയും ശ്രദ്ധയിലെത്താത്ത നിലയിലാണ് അധികൃതരുടെ നടപടികള്‍ എന്നത് പരാതിക്കിടയാക്കുന്നുണ്ട്.
also read.





































