Home News Local ഇടയ്ക്കാട്ടിൽ രോഗിയുമായെത്തിയ ആംബുലൻസ് ടോറസ് ലോറിയിൽ ഇടിച്ചു കയറി;ഡ്രൈവർക്ക് പരിക്ക്

ഇടയ്ക്കാട്ടിൽ രോഗിയുമായെത്തിയ ആംബുലൻസ് ടോറസ് ലോറിയിൽ ഇടിച്ചു കയറി;ഡ്രൈവർക്ക് പരിക്ക്

Advertisement

ശാസ്‌താംകോട്ട:ഇടയ്ക്കാട്ടിൽ രോഗിയുമായെത്തിയ ആംബുലൻസ് ടോറസ് ലോറിയിൽ ഇടിച്ചു കയറി ആംബുലൻസ് ഡ്രൈവർക്ക് പരിക്കേറ്റു.പോരുവഴി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്.പരിക്കേറ്റ ഡ്രൈവർ റഹീമിനാണ് പരിക്കേറ്റത്.ഇദ്ദേഹത്തെയും ആംബുലൻസിൽ ഉണ്ടായിരുന്ന രോഗിയെയും ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.

എബനേസർ സ്‌കൂൾ ഭാഗത്തു നിന്നും ശാസ്താംകോട്ടയിലെ ആശുപത്രിയിലേക്ക് നെഞ്ചു വേദന അനുഭവപ്പെട്ട രോഗിയുമായെത്തിയ ആംബുലൻസ് പാലത്തുംകടവ് റോഡിൽ നിന്നും ഇടയ്ക്കാട് ജംഗ്ഷനിലേക്ക് പ്രവേശിക്കവേയാണ് അപകടം നടന്നത്.ചക്കുവള്ളിയിൽ നിന്നും പ്രധാന പാതയിലൂടെ കല്ലുകുഴിയിലേക്ക് പോകുകയായിരുന്ന ടോറസ് ലോറിയുടെ വശത്തേക്കാണ് ആംബുലൻസ് ഇടിച്ചു കയറിയത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here