കൊല്ലം.ശുഭപ്രതീക്ഷയെന്ന് ബിന്ദു കൃഷ്ണ. ഇക്കൊല്ലം മാറും , ഈ കൊല്ലവും മാറും.ജനവിരുദ്ധ നയങ്ങൾക്ക് എതിരായ വിധിയെഴുത്താകും തെരഞ്ഞെടുപ്പ് എന്നും ബിന്ദുകൃഷ്ണ. അക്രമ രാഷ്ട്രിയത്തിന് എതിരായ ജനവിധിയായി മാറും .
കൊല്ലം കുളത്തുപ്പുഴയിൽ ചോഴിയക്കോട് LPS സ്കൂളിലെ വോട്ടിങ് മെഷിൻ തകരാറിൽ
കൊട്ടാരക്കര തൃക്കണ്ണമങ്കൽ 95 ആം നമ്പർ ബൂത്ത് മെഷീൻ തകരാറ് ആയി. വോട്ടർമാർ വോട്ട് ചെയ്യാനാകാതെ മടങ്ങിപ്പോയി.
എൻ കെ പ്രേമചന്ദ്രൻ എം പി വോട്ട് ചെയ്യാൻ തുടങ്ങിയപ്പോൾ മെഷീൻ തകരാറിലായി
കുറച്ച് സമയം കാത്ത് നിന്ന ശേഷമാണ് വോട്ട് ശേഖപ്പെടുത്തിയത്. യു ഡി എഫ് 100 ൽ കുറയാത്ത സീറ്റിൽ ജയിക്കുമെന്ന് എൻ കെ പ്രേമചന്ദ്രൻ എം പി. . ഇത്രയേറെ ഭരണ വിരുദ്ധ വികാരം ഉണ്ടായ തെരഞ്ഞെടുപ്പ് മുൻപ് ഉണ്ടായിട്ടില്ല.ഇടത് മനസ് ഉള്ളവരും, സിപിഐ എം പ്രവർത്തകരും അനുഭാവികളും യു ഡി എഫിന് വോട്ട് ചെയ്യും
യു ഡി എഫ് പരമ്പരാഗത വോട്ടിന് ഒപ്പം ഇടത് വോട്ടുകളും ലഭിക്കും. ആർ എസ് പി പഴയ പ്രതാപത്തിലേക്ക് തിരിച്ച് എത്തും
5 ൽ 4 ഇടത്തും ആർ എസ് പി ജയിക്കും. ഈ തെരഞ്ഞെടുപ്പോടുകൂടി പിണറായിസത്തിന് അന്ത്യം കുറിക്കും
ALSO READ:



































