Home News Local വിഷു വരുന്നു; കണി കാണാൻ ഉണ്ണിക്കണ്ണൻന്മാർ റെഡി

വിഷു വരുന്നു; കണി കാണാൻ ഉണ്ണിക്കണ്ണൻന്മാർ റെഡി

Advertisement

ശാസ്താംകോട്ട : വിഷുവിന് ഇനിയും ദിവസങ്ങൾ അവശേഷിക്കേ കണി കാണാനുള്ള ഉണ്ണികണ്ണൻമാരുടെ വിൽപ്പന തുടങ്ങി. പ്രധാന ജംഗ്ഷനുകളും വഴിയോരങ്ങളും കേന്ദ്രീകരിച്ചാണ് വിൽപ്പന ആരംഭിച്ചിട്ടുള്ളത്. പ്ലാസ്റ്റർ ഓഫ് പാരീസിൽ തീർത്തിട്ടുള്ള വർണ്ണ മനോഹരങ്ങളായ വിഗ്രഹങ്ങൾക്ക് പക്ഷേ വില അൽപ്പം കൂടുതലാണ്. 250 മുതൽ 750 വരെയാണ് വില.
പേശലിലുടെ വില അൽപ്പം കൂടി കുറയും. മഹാരാഷ്ട്രയിൽ നിന്നുള്ള സംഘങ്ങളാണ് വിൽപ്പനക്കാർ. ആഴ്ചകൾക്ക് മുമ്പേ കേരളത്തിലെത്തുന്ന സംഘം ഏതങ്കിലും ഒരു സ്ഥലം കേന്ദ്രീകരിച്ച് ആദ്യം വിഗ്രഹങ്ങൾ നിർമ്മിക്കും. പിന്നിട് ഉണക്കി എടുത്ത വിഗ്രഹങ്ങൾക്ക് മനോഹരങ്ങളായ ഛായം പൂശും.
പിന്നീട് അവിടെ നിന്നാണ് ഓരോ സ്ഥലങ്ങളിലേക്കും വിൽപ്പനയ്ക്ക് കൊണ്ടുപോകുന്നത്. വിഷുവിന് ദിവസങ്ങൾ ഉള്ളതിനാലാകും ഇപ്പോൾ വലിയ കച്ചവടം നടക്കുന്നില്ല. ഭൂരിപക്ഷം പേരും വിഗ്രഹങ്ങളുടെ തരവും വിലയും നോക്കി പോവുകയാണ്. പഷേ വരും ദിവസങ്ങളിൽ കച്ചവടം ഉഷാറാകുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here