Home News Local ​രാജി പ്രസാദിന് സ്വന്തം തട്ടകത്തിൽ ആവേശോജ്വല വരവേല്പ്

​രാജി പ്രസാദിന് സ്വന്തം തട്ടകത്തിൽ ആവേശോജ്വല വരവേല്പ്

Advertisement

​ശാസ്താംകോട്ട: കുന്നത്തൂർ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി രാജി പ്രസാദിന് സ്വന്തം തട്ടകമായ ശൂരനാട് തെക്ക് പഞ്ചായത്തിൽ ആവേശോജ്ജ്വല സ്വീകരണം. വിവിധ കേന്ദ്രങ്ങളിൽ നടന്ന സ്വീകരണ പരിപാടികൾ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
​കിടങ്ങയം ആലുമുക്കിൽ നിന്നാണ് സ്വീകരണ പരിപാടികൾക്ക് തുടക്കമായത്. വാദ്യമേളങ്ങളുടെയും പ്രവർത്തകരുടെയും അകമ്പടിയോടെ പായിക്കാട്ട് ജംഗ്ഷൻ വഴി പര്യടനം പെരിങ്ങോട്ട് ജംഗ്ഷനിൽ (ലങ്ക) എത്തിച്ചേർന്നു. ലങ്കാ പ്രദേശത്തെ ജനങ്ങൾ വലിയ ആവേശത്തോടെയാണ് തങ്ങളുടെ പ്രിയ സ്ഥാനാർത്ഥിയെ വരവേറ്റത്.
പാലം യാഥാർത്ഥ്യമാക്കാൻ എൻഡിഎ വരണമെന്നും
വർഷങ്ങളായി തങ്ങൾ ഉന്നയിക്കുന്ന പാലം എന്ന ആവശ്യത്തിന് മുന്നിൽ അധികാരികൾ കണ്ണടയ്ക്കുകയാണെന്നും ലങ്കയിലെ വോട്ടർമാർ പരാതിപ്പെട്ടു.
നിവേദനങ്ങളും സമരങ്ങളും നടത്തി മടുത്തതായും, ഈ അവഗണനയ്ക്ക് വോട്ടിലൂടെ മറുപടി നൽകുമെന്നും അവർ പറഞ്ഞു.

ബിജെപി മണ്ഡലം പ്രസിഡന്റ് സന്തോഷ് ചിറ്റേടം പര്യടനത്തിന് നേതൃത്വം നൽകി. മണ്ഡലം ഇൻചാർജ് ആലഞ്ചേരി ജയചന്ദ്രൻ, കൺവീനർ ജി. ഗോപിനാഥ്, പഞ്ചായത്ത് സമിതി പ്രസിഡന്റ് മധു തുടങ്ങിയവർ സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു. പ്രിയങ്കയുടെ നേതൃത്വത്തിലുള്ള മഹിളാ മോർച്ച പ്രവർത്തകരും ‘മഹിളാ സ്ക്വാഡും’ പര്യടനത്തിൽ സജീവ സാന്നിധ്യമായി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here