Home News Local കൊല്ലത്ത് മുഖ്യമന്ത്രിയുടെ നാടകീയ വാർത്താ സമ്മേളനം

കൊല്ലത്ത് മുഖ്യമന്ത്രിയുടെ നാടകീയ വാർത്താ സമ്മേളനം

Advertisement

കൊല്ലം. പാർട്ടിചാനലിനും പാർട്ടി പത്രത്തിനും മാത്രം മറുപടി പറഞ്ഞ് മുഖ്യമന്ത്രിയുടെ നാടകീയ വാർത്താ സമ്മേളനം.
ഇന്നലെ മാധ്യമങ്ങളോട് ക്ഷോഭിച്ച മുഖ്യമന്ത്രി ഇന്ന് കൊല്ലത്ത് കൈരളിയുടെയും ദേശാഭിമാനിയുടെയും ചോദ്യങ്ങൾക്ക് മാത്രം മറുപടി നൽകി മടങ്ങുകയായിരുന്നു

പതിവ് തെറ്റിയില്ല, സമയവും.10 മണിയോടെ വിളിച്ചു ചേർത്ത മാധ്യമ പ്രവർത്തകരുടെ അടുത്തേക്ക് മുഖ്യമന്ത്രി എത്തി.

ആദ്യ 30 മിനിട്ടിൽ സർക്കാരിൻ്റെ വികസന നേട്ടങ്ങൾ മുഖ്യമന്ത്രി ഒന്നൊന്നായി വിശദീകരിച്ചു. ഇടയ്ക്ക് മൈക്ക് പണി മുടക്കിയെങ്കിലും ഭാവഭേദം ഉണ്ടായില്ല.

മാധ്യമ പ്രവർത്തകർക്ക് ചോദ്യo ചോദിക്കാൻ ഊഴം എത്തിയതോടെ കൈരളിയും, ദേശാഭിമാനിയുടെയും വക ആദ്യ ചോദ്യങ്ങൾ. മുഖ്യമന്ത്രിയുടെ വക രാഷ്ട്രീയമായ മറുപടി.എസ് ഡി പി ഐ വോട്ട് സംബന്ധിച്ച നിലപാടിലും, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയ ആരോപണങ്ങളെ കുറിച്ച് മറ്റ് മാധ്യമ പ്രവർത്തകർ ചോദിച്ചെങ്കിലും മുഖ്യമന്ത്രി കേട്ടില്ലെന്ന് നടിച്ചു. പിന്നാലെ വാർത്താ സമ്മേളനം നിർത്തി പുറത്തേക്ക്

എന്തുകൊണ്ടാണ് മറ്റ് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകാത്തതെന്ന് ചോദിച്ചതോടെ വീണ്ടും മുഖ്യമന്ത്രി മൈക്കിന് അടുത്തേക്ക്

മുൻകൂട്ടി നിശ്ചയിച്ച ചോദ്യങ്ങൾക്ക് മാത്രമാണ് മുഖ്യമന്ത്രി മറുപടി പറയുന്നുള്ളൂവെന്ന വിമർശനം ഇതോടെ വീണ്ടും ശക്തമായി

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here