ശാസ്താംകോട്ട :കുന്നത്തൂർ നിയോജകമണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി കോവൂർ കുഞ്ഞുമോന്റെ വിജയത്തിനായി എൽ ഡി വൈ എഫ് കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുഞ്ഞുമോനൊപ്പം വാക്ക് വിത്ത് യൂത്ത്” ക്യാമ്പയിൻ സംഘടിപ്പിച്ചു. ശനിയാഴ്ച രാവിലെ ശാസ്താംകോട്ട ഡിബി കോളേജിന് സമീപത്തു നിന്നും ആണ് പരിപാടി ആരംഭിച്ചത്.
കുഞ്ഞുമോന്റെ ചിത്രം പതിച്ച വസ്ത്രം ധരിച്ച് നൂറുകണക്കിന് യുവാക്കൾ കുഞ്ഞുമോന് ഒപ്പം പ്രഭാത നടത്തത്തിൽ പങ്കാളിയായി. ശാസ്താംകോട്ട ചന്തയിലും പരിസരപ്രദേശങ്ങളിലും പ്രഭാത സവാരിക്കാരായ വോട്ടർമാരോട് സ്ഥാനാർഥി പരിചയം പുതുക്കി വോട്ട് അഭ്യർത്ഥിച്ചു.
എൽ ഡി വൈ എഫ് നേതാക്കളായ കെ സുധീഷ്,വിഷ്ണു ഐവർകാല, എസ് സുധീർഷാ,എസ് സന്തോഷ്, മഹേഷ് കുന്നത്തറ,സുബിൻ,റസീം തുടങ്ങിയവർ നേതൃത്വം നൽകി

കുന്നത്തൂർ എൽ ഡി എഫ് സ്ഥാനാർഥി കോവൂർ കുഞ്ഞുമോൻ ശൂരനാട് വടക്ക് പാറക്കടവിൽ വോട്ട്
അഭ്യർത്ഥിക്കുന്നു.




































