Home News Local ജനങ്ങൾക്ക് ദുരിതം മാത്രംനൽകിയ സർക്കാർ, എൻ.കെ.പ്രേമചന്ദ്രൻ എം.പി

ജനങ്ങൾക്ക് ദുരിതം മാത്രംനൽകിയ സർക്കാർ, എൻ.കെ.പ്രേമചന്ദ്രൻ എം.പി

Advertisement

ശാസ്താംകോട്ട: കഴിഞ്ഞ 10 വർഷക്കാലംകേരളത്തിലെ ജനങ്ങൾക്ക് ദുരിതം മാത്രം നൽകിയ സർക്കാരാണ് കേരളം ഭരിക്കുന്ന ഇടത് സർക്കാരെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി പറഞ്ഞു. സമസ്ത മേഖലയും പരാജയമായിരുന്നു. വിദ്യഭ്യാസ, ആരോഗ്യ രംഗം താറുമാറാക്കി.കഷ്ടപെട്ട് പഠിച്ച് പാസായി മത്സര പരീക്ഷകളിൽ ഒന്നാം റാങ്ക് നേടിയവർക്ക് പോലും ജോലി നൽകാതെ പിൻവാതിൽ നിയമനമാണ് സർക്കാർ മുഖമുദ്ര.

കുന്നത്തൂരിലെ 25 വർഷക്കാലത്തെ എം.എൽ.എ പരാജയമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഉല്ലാസ് കോവൂരിലെ വിജയിപ്പിക്കുന്നതിനായി യു.ഡി.എഫ് മൈനാഗപ്പള്ളി മണ്ഡലം കമ്മിറ്റി ഐ.സി. എസ് ജംഗഷനിൽ നടത്തിയ ഇലക്ഷൻ കൺവർഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.സ്ഥാനാർത്ഥി ഉല്ലാസ് കോവൂർ മുഖ്യപ്രഭാഷണം നടത്തി.

ചെയർമാൻ കെ. മുസ്തഫ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം എം.വി.ശശികുമാരൻ നായർ , ബ്ലോക്ക് പ്രസിഡന്റ്
വൈ.ഷാജഹാൻ, മണ്ഡലം പ്രസിഡന്റ് മാരായ പി.എം. സെയ്ദ്,വൈ.നജിം,
യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ അഡ്വ.കുറ്റിയിൽ ഷാനവാസ്, കുറ്റിയിൽ ശ്യാം, അഡ്വ.എസ്. രഘുകുമാർ ,തോമസ് വൈദ്യൻ, രവി മൈനാഗപ്പള്ളി, ഇടവന ശ്ശേരി സലാഹുദീൻ, കെ. പുഷ്പരാജൻ, രഘുനാഥൻ പിള്

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here