ശാസ്താംകോട്ട. ആർ എസ് പി ലെനിനിസ്റ്റ് പിളർപ്പിലേക്ക്.സംസ്ഥാന അസിസ്റ്റൻ്റ് സെക്രട്ടറി പി ടി ശ്രീകുമാർ രാജിവെച്ചു’
പാർട്ടിയുടെ നേതാവെന്ന നിലയിൽ കോവൂർ കുഞ്ഞുമോൻ എം എൽ എ പരാജയമെന്ന് രാജിവെച്ച് ആർ എസ് പി ലെനിനിസ്റ്റ് സംസ്ഥാന അസിസ്റ്റൻ്റ് സെക്രട്ടറി പി ടി ശ്രീകുമാർ പറയുന്നു.ഇത്തവണ തെരഞ്ഞെടുപ്പിൽ കോവൂർ കുഞ്ഞുമോന് തിരിച്ചടി ഉണ്ടാകുമെന്നും സംസ്ഥാന അസിസ്റ്റൻ്റ് സെക്രട്ടറി
പാർട്ടിയുടെ നേതാവെന്ന നിലയിൽ കോവൂർ കുഞ്ഞുമോൻ എം എൽ എ പരാജയമെന്ന് രാജിവെച്ച് ആർ എസ് പി ലെനിനിസ്റ്റ് സംസ്ഥാന അസിസ്റ്റൻ്റ് സെക്രട്ടറി പി ടി ശ്രീകുമാർ
കേരളത്തിൽ പഞ്ചായത്ത് മെമ്പർ ഇല്ലാത്ത ഏക പാർട്ടി ആർഎസ്പി ലെനിനി സ്റ് ആണ്.
10 വർഷം ഇടതുപക്ഷത്തിനൊപ്പം ഉറച്ചുനിന്നിട്ടും യാതൊരു ആനുകൂല്യങ്ങളും ബോർഡ് കോർപ്പറേഷൻ സ്ഥാനമാനങ്ങളും മെമ്പർ സ്ഥാനവും പിഎസ്സി അടക്കമുള്ള അംഗങ്ങളും പാർട്ടിക്ക് നേടിയെടുക്കാൻ കുഞ്ഞുമോൻ വിമുഖത കാണിച്ചു മനപ്പൂർവ്വം. ആകെ ഉണ്ടായിരുന്ന ചവറയിലെ ജില്ലാ പഞ്ചായത്ത് സീറ്റ് സിപിഎമ്മിന് അടിയറവ് വച്ചു. മത്സരിച്ച സീറ്റുകളിൽ തിരിഞ്ഞുനോക്കാൻ പോലും എംഎൽഎ എന്ന നിലയിൽ തയ്യാറായിട്ടില്ല. പാർട്ടി ഘടകങ്ങൾ വിളിച്ചുകൂട്ടാനോ തയ്യാറാകുന്നില്ല.
കാലങ്ങളായി 10 വർഷം കൊണ്ട് മൂന്ന് ജനറൽ സെക്രട്ടറിമാരെയാണ് പുറത്താക്കിയത്.അമ്പലത്തറ ശ്രീധരൻ നായർ എന്ന സീനിയർ നേതാവ്,ബലദേവ്,കോട്ടയംകാരനായ ഷാജി ഫിലിപ്പ് ഇത്രയും പേരെ പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കി. നിലവിൽ സെക്രട്ടറി ഇല്ല.പാർട്ടിയുടെ എല്ലാ ഘടകങ്ങളും ഇല്ലാതായി. കൊല്ലം ജില്ലയിൽ പോലും കമ്മിറ്റിയോ സ്വന്തം മണ്ഡലമായ കുന്നത്തൂരിൽ പോലും ഒരു മണ്ഡലം കമ്മിറ്റിയോ നിലവിലില്ല.
സംസ്ഥാന ജില്ലാ നിയോജകമണ്ഡലം കമ്മിറ്റികൾ ചർച്ച ചെയ്യാതെയും അറിയാതെയും ആണ് സ്ഥാനാർത്ഥിയായി വന്നത്. സ്ഥാനാർത്ഥിയെ സ്വയം പ്രഖ്യാപിക്കുകയായിരുന്നു. പ്രവർത്തകർ വിളിച്ചാൽ ഫോൺ എടുക്കാതിരിക്കുക. ആർഎസ് പി യിൽ നിന്നും ആർഎസ്പിഎൽ നിന്നും മറ്റ് പാർട്ടികളിൽ നിന്നും നേതാക്കന്മാർ ബന്ധപ്പെടുന്നുണ്ട് ഒന്നിച്ചു ചേർന്ന് കൺവെൻഷൻ നടത്തി സംസ്ഥാന കൺവെൻഷൻ നടത്തി പുതിയ നയം രൂപീകരിക്കുമെന്ന് പി ടി ശ്രീകുമാര്‍ പറഞ്ഞു


































