Home News Local കുന്നത്തൂരിന് കുഞ്ഞുമോന്‍ മതിയെന്ന് വിളിച്ചോതി ഇടതു കണ്‍വന്‍ഷന്‍

കുന്നത്തൂരിന് കുഞ്ഞുമോന്‍ മതിയെന്ന് വിളിച്ചോതി ഇടതു കണ്‍വന്‍ഷന്‍

Advertisement

ശാസ്താംകോട്ട : കുന്നത്തൂർ നിയോജകമണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി കോവൂർ കുഞ്ഞുമോന്‍റെ വിജയത്തിന് മണ്ഡലം കൺവെൻഷൻ നടന്നു.

ഭരണിക്കാവിൽ നടന്ന തെരഞ്ഞെടുപ്പ് കൺവെൻഷൻ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു. സ്ത്രീകളും കുട്ടികളും യുവാക്കളും അടക്കം ആയിരക്കണക്കിന് പ്രവർത്തകർ പങ്കെടുത്ത കൺവെൻഷൻ ആവേശകടലായി. സ്ഥാനാർത്ഥി കുഞ്ഞുമോൻ കൺവെൻഷനിലേക്ക് എത്തിയപ്പോൾ ഹർഷാരവങ്ങളോടെയും മുദ്രാവാക്യങ്ങളും വിളികളോടെയും പ്രവർത്തകർ സ്ഥാനാർത്ഥിയെ സ്വീകരിച്ചു. യോഗത്തിൽ സിപിഐ സംസ്ഥാന കൺട്രോൾ കമ്മീഷൻ അംഗം കെ ശിവശങ്കരൻ നായർ അധ്യക്ഷനായി.

മണ്ഡലം സെക്രട്ടറി പി കെ ഗോപൻ സ്വാഗതം പറഞ്ഞു. സ്ഥാനാർത്ഥി കോവൂർ കുഞ്ഞുമോൻ സിപിഐ എം ജില്ലാ സെക്രെട്ടറി എസ് സുദേവൻ എൽ ഡി എഫ് നേതാക്കളായ വഴുതാനത്ത് ബാലചന്ദ്രൻ,ടി ആർ ശങ്കരപിള്ള, ബി ശശി, സി ജി ഗോപു കൃഷ്ണൻ സി കെ ഗോപി, പുത്തൂർ സനൽ, ഉഷാലയം ശിവരാജൻ,കെ ദിലീപ്,റസീം ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ കലാ ദേവി റമീസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രശ്മി തുടങ്ങിയവർ സംസാരിച്ചു. 201 അംഗ തെരഞ്ഞെടുപ്പ് എക്സിക്യൂട്ടീവ് കമ്മിറ്റി നിലവിൽ വന്നു.
പ്രസിഡന്റ്‌ : കെ ശിവശങ്കരൻ നായർ,സെക്രട്ടറി: പി കെ ഗോപൻ

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here