Home News Local ചെണ്ട കൊട്ടി ആരവം മുഴക്കി സി ആർ മഹേഷ്

ചെണ്ട കൊട്ടി ആരവം മുഴക്കി സി ആർ മഹേഷ്

Advertisement

കരുനാഗപ്പള്ളി നിയോജകമണ്ഡലത്തിലെ ഐക്യ ജനാധിപത്യമുന്നണി സ്ഥാനാർത്ഥി സി ആർ മഹേഷ് ആലപ്പാട് പഞ്ചായത്തിലെ പൂക്കോട്ട് ക്ഷേത്രത്തിലെ കൊടിയേറ്റുത്സവ ദിവസം വൈകുന്നേരം പഞ്ചാരിമേളത്തിൽ പങ്കെടുത്തു. കണ്ടല്ലൂർ ഉണ്ണികൃഷ്ണന്റെ ശിക്ഷണത്തിൽ കഴിഞ്ഞ രണ്ടു വർഷമായി നടത്തിവന്നിരുന്ന പരിശീലനത്തിന് ശേഷം ഒരു വർഷം മുൻപ് ഓച്ചിറ പരബ്രഹ്മക്ഷേത്ര സന്നിധിയിലാണ് ചെണ്ട വാദ്യ കലാകാരനായി അരങ്ങേറ്റം കുറിച്ചത്.

also read:

തുടർന്ന് നിരവധി ക്ഷേത്രങ്ങളിൽ ക്ഷേത്ര ഉത്സവ കമ്മിറ്റിയുടെ ആവശ്യപ്രകാരം ചെണ്ട മേളം അവതരിപ്പിച്ചു. ചെറിയ പെരുന്നാൾ ദിനത്തിൽ കരുനാഗപ്പള്ളിയിൽ വിവിധ പള്ളികളിലെത്തി പ്രാർത്ഥനയിൽ പങ്കെടുക്കുകയും തുടർന്ന് അഴീക്കൽ ബീച്ചിൽ വോട്ടർമാരെ നേരിട്ട് കണ്ട് വോട്ട് അഭ്യർത്തിച്ച ശേഷമാണ് പൂക്കോട്ട് ക്ഷേത്രത്തിലെത്തി പഞ്ചാരിമേളത്തിൽ പങ്കെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here