ശാസ്താംകോട്ട:ചരിത്രപ്രസിദ്ധമായ പോരുവഴി പെരുവിരുത്തി മലനട ദുര്യോധന ക്ഷേത്രത്തിൽ മലക്കുട മഹോത്സവം കൊടിയേറി.27ന് വർണാഭമായ കെട്ടുകാഴ്ച്ചയോടെ കൊടിയിറങ്ങും.മീനമാസത്തിലെ ആദ്യ വെള്ളിയാഴ്ച രാത്രി 9ന് ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നൂറുകണക്കിന് ഭക്തരെ സാക്ഷിയാക്കിയാക്കി വായ്ക്കുരവയുടെ അകമ്പടിയിലാണ് തൃക്കൊടിയേറ്റ് നടന്നത്.കടുത്താശേരി കുടുംബത്തിലെ ശിവൻകുട്ടി ഊരാളി കൊടിയേറ്റിന് കാർമികത്വം വഹിച്ചു.കൊടിയേറ്റിന് മുന്നോടിയായി സ്വർണക്കൊടിദർശനം, സൂര്യ പൊങ്കാല,കൊടിയേറ്റ് സദ്യ എന്നിവ നടന്നു.എല്ലാ ദിവസവും രാവിലെ 5 ന് മലയുണർത്തൽ, 8ന് ഭാഗവത പാരായണം എന്നിവ ഉണ്ടാകും.
21ന് രാത്രി 7ന് മെഗാ മ്യൂസിക്കൽ ഇവൻ്റ്, 22ന് വൈകിട്ട് 5ന് നടക്കുന്ന മലക്കുട സമ്മേളനം മുൻ അംബാസഡർ ടി.പി ശ്രീനിവാസൻ ഉദ്ഘാടനം ചെയ്യും.ചടങ്ങിൽ മലയപ്പൂപ്പൻ പുരസ്കാരം ചലച്ചിത്രഗാനരചയിതാവ് ശ്രീകുമാരൻ തമ്പിക്ക് സമ്മാനിക്കും.കൊടിക്കുന്നിൽ സുരേഷ് എം.പി,കോവൂർ കുഞ്ഞുമോൻ എംഎൽഎ എന്നിവർ പങ്കെടുക്കും.രാത്രി 7ന് സംഗീതക്കച്ചേരി,8ന് നാടൻപാട്ട്.23ന് വൈകിട്ട് അഞ്ചിന് പഞ്ചാരിമേളം അരങ്ങേറ്റം, 8നും 9.30നും നൃത്തനൃത്യങ്ങൾ,24ന് വൈകിട്ട് അഞ്ചിന് നൃത്തനൃത്യങ്ങൾ അരങ്ങേറ്റം,7ന് നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിക്കുന്ന സാന്ദ്രാനന്ദലയം.25ന് വൈകിട്ട് അഞ്ചിന് നൃത്തനൃത്യങ്ങൾ, 7ന് ഗാനമേള,26ന് വൈകിട്ട് അഞ്ചിന് നൃത്തനൃത്യങ്ങൾ, 7ന് സംഗീതക്കച്ചേരി,8ന് നൃത്ത അരങ്ങേറ്റം, 9.30ന് നൃത്തനൃത്യങ്ങൾ.
27ന് രാവിലെ 5.15 മുതൽ സ്വർണക്കൊടി ദർശനം,വൈകിട്ട് 3ന് ഗുരുക്കൾശ്ശേരി കൊട്ടാരത്തിൽ നിന്നും ഭഗവതി എഴുന്നെള്ളത്ത്,3.30 ന് കടുത്താശ്ശേരി കൊട്ടാരത്തിൽ കച്ചകെട്ട്,വൈകിട്ട് 4 മുൽ പ്രസിദ്ധമായ മലക്കുട എഴുന്നെള്ളത്തും കെട്ടുകാഴ്ചയും,രാത്രി 8 ന് തൂക്കം.9 ന്
മെഗാഷോ,12 ന് വായ്ക്കരി പൂജ എന്നിവ നടക്കും.ഏപ്രിൽ 3ന് രാത്രി 7ന് തിരുവാതിര,കൈക്കൊട്ടിക്കളി, 9ന് കൊടിയിറക്ക്.ഉത്സവ ഒരുക്കങ്ങൾ പൂർത്തിയായതായും പൊലീസ്. ഫയർഫോഴ്സ് -ആരോഗ്യ-റവന്യൂ-ഗതാഗത വകുപ്പുകളുടെ സേവനങ്ങൾ ഉറപ്പാക്കിയതായും ദേവസ്വം പ്രസിഡന്റ്
കെ.രവി,സെക്രട്ടറി ജി.ബിജുകുമാർ,ഖജാൻജി കെ.ആനന്ദൻ,വൈസ് പ്രസിഡന്റ് ശ്രീനിലയം സുരേഷ് എന്നിവർ അറിയിച്ചു.


































