കൊട്ടാരക്കര: കൊട്ടാരക്കരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഐഷ പോറ്റിക്ക് ചെറിയൊരു നാക്കുപിഴ. നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന് ശേഷം മാധ്യമങ്ങളെ കണ്ട് സംസാരിക്കവെയായിരുന്നു സംഭവം. അരിവാള്‍ എന്ന് പറയാന്‍ തുടങ്ങിയ ഐഷ പോറ്റി, അബദ്ധം മനസിലായതോടെ കൈപ്പത്തി അടയാളത്തില്‍ വോട്ട് ചെയ്ത് വിജയിപ്പിക്കണം എന്ന് പറയുകയായിരുന്നു.
Also Read:
ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു ഐഷ പോറ്റി മൂന്ന് പതിറ്റാണ്ട് നീണ്ട സിപിഐഎം ബന്ധം അവസാനിപ്പിച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ചതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ പരിപാടിയില്‍ അപ്രതീക്ഷിതമായി കടന്നുവന്ന് ഐഷ പോറ്റി പാര്‍ട്ടിമാറ്റം പ്രഖ്യാപിക്കുകയായിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനായിരുന്നു ഐഷ പോറ്റിയെ മാലയിട്ട് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. ഇതിന് ശേഷം സിപിഐഎമ്മിനെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു ഐഷ പോറ്റി ഉന്നയിച്ചത്.
സിപിഐഎം നേതൃനിരയിലെ ചിലരുടെ ഗൂഢാലോചനകള്‍ തനിക്കെതിരെ ഉണ്ടായിരുന്നുവെന്നും തന്റെ പ്രവര്‍ത്തനങ്ങളെ അവഗണിക്കുകയും രാഷ്ട്രീയമായി ഒതുക്കാന്‍ ശ്രമിച്ചെന്നും ഐഷ പോറ്റി ആരോപിച്ചിരുന്നു.




























