മൈനാഗപ്പള്ളി.കെഐപി കനാല്‍ തുറന്നാല്‍ വരള്‍ച്ചക്ക് ആശ്വാസമാകുമെന്നത് കാത്തിരുന്നവരാണ് മൈനാഗപ്പള്ളിക്കാര്‍. ചവറ ഡിസ്ട്രിബ്യൂട്ടറിയുടെ ഭാഗമായി 14-ാം വാര്‍ഡില്‍ പാറപ്പുറം മേഖലയില്‍ കനാല്‍ കവിഞ്ഞെഴുകി പ്രളയമായതോടെ ജനം വലയുകയാണ്.
കല്ലട പദ്ധതികനാല്‍ വിഭാവനചെയ്തത് വരള്‍ച്ചക്കാലത്ത് കനാല്‍ജലമൊഴുക്കി നാട്ടില്‍ കൃഷിക്കും മര്റും ഉപയുക്തമാക്കാനാണ്. എന്നാല്‍ കനാല്‍ജലമൊഴുകുന്ന മേഖലയില്‍ കിമറുകളിലും ജലമെത്തുന്നത് മേഖലയിലെത്തന്നെ വരള്‍ച്ചക്ക് പരിഹാരമാവാറുണ്ട്.
ഇവിടെ ക്രമ രഹിതമായി ജലം തുറന്നു വിടുന്നതാണ് ഈ പ്രളയത്തിന് കാരണം. ജലപ്രളയം പറഞ്ഞ് കനാല്‍ അടക്കുന്നതോടെ നാട് വീണ്ടും വരളും. അധികൃതര്‍ക്ക് അറിയുന്നത് രണ്ട് കാര്യം ഒന്നുകില്‍ ജലംതുറന്നുവിട്ട് പ്രളയം അല്ലെങ്കില്‍ പൂര്‍ണമായ അടച്ചിടല്‍. അറിവില്ലാത്ത ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് വര്‍ഷങ്ങളായി ഈ പണി നടത്തുന്നുവെന്ന് കര്‍ർഷകര്‍ പറയുന്നു.ആരും ചോദിക്കാനില്ലെന്നതാണ് സത്യം. പലര്‍ക്കും ഉദ്യോഗസ്ഥരുടെ ഓഫിസോ നമ്പരോ പോലുമറിയില്ല. കനാല്‍ പണിത കാലത്ത് ഓപ്പറേഷന്‍ ആന്‍റ് മെയിന്‍റനന്‍സ് ഒ ആന്‍ഡ് എം എന്ന വിഭാഗമുണ്ടായിരുന്നു. അതൊക്കെ പൂട്ടിക്കെട്ടി.ആരൊട് പരാതി പറയുമെന്ന സങ്കടത്തിലാണ് നാട്ടുകാര്‍
also read:



































