Home News Local റോഡിലെ മൺകൂനയിൽ ഇടിച്ച് പെട്ടി ഓട്ടോ തലകീഴായി മറിഞ്ഞു;ഡ്രൈവർ രക്ഷപ്പെട്ടത് അത്ഭുതകരമായി

റോഡിലെ മൺകൂനയിൽ ഇടിച്ച് പെട്ടി ഓട്ടോ തലകീഴായി മറിഞ്ഞു;ഡ്രൈവർ രക്ഷപ്പെട്ടത് അത്ഭുതകരമായി

Advertisement

ശാസ്താംകോട്ട:ഇടയ്ക്കാട് – ഏഴാംമൈൽ റോഡിലെ മൺകൂനയിൽ ഇടിച്ച് പെട്ടി ഓട്ടോ തലകീഴായി മറിഞ്ഞു.ഡ്രൈവർ ഇടയ്ക്കാട് സ്വദേശി പ്ലാംതുണ്ടിൽ മാത്യുകുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു.സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ അടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.നാട്ടുകാരും പോലീസും ചേർന്ന് വാഹനം ഉയർത്തി വശത്തേക്ക് മാറ്റിയാണ് മറ്റ് യാത്ര വാഹനങ്ങൾ കടന്നു പോകുവാൻ സൗകര്യമൊരുക്കിയത്.കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.ജൽ ജീവൻ മിഷൻ പദ്ധതി പ്രകാരം പൈപ്പ് ഇടാൻ എടുത്ത കുഴിയുടെ മണ്ണാണ് തിരക്കേറിയ റോഡിൽ കൂട്ടിയിട്ടിരിക്കുന്നത്.

also read:

റോഡിന്റെ മധ്യത്തിൽ മണ്ണ് കൂട്ടിയിട്ടതുംസ്ഥലത്ത് അപകട സൂചന മുന്നറിയിപ്പ് ബോർഡുകളോ,റീഫ്ലക്ടറോ സ്ഥാപിക്കാത്തതാണ് തുടർച്ചയായ അപകടങ്ങൾക്കുള്ള കാരണമെന്ന് നാട്ടുകാർ പറയുന്നു.മലനട ഉത്സവവുമായി ബന്ധപ്പെട്ടു തിരക്കുള്ള റോഡിൽ നിരവധി വാഹനങ്ങളാണ് കടന്നു വരുന്നത്.ഇടയ്ക്കാട് മേഖലയിൽ ജൽജീവൻ മിഷൻ അധികൃതരുടെ അനാസ്ഥ മൂലം ദുരന്തമായി മാറിയേക്കാവുന്ന തരത്തിലുള്ള മൺകൂനകളും കുഴികളും നിരവധിയാണ്.പരാതികൾ നിരവധി നൽകിയിട്ടും ഉദ്യോഗസ്ഥർ അർഹിക്കുന്ന പരിഗണന നൽകുന്നില്ലെന്നും ആക്ഷേപമുണ്ട്.അടിയന്തിരമായി
കുഴികൾ അടച്ചും മൺകൂനകൾ നീക്കം ചെയ്തും പ്രദേശത്തെ യാത്രക്ലേശം പരിഹരിക്കണമെന്നും,ഇക്കാര്യത്തിൽ ജനപ്രതിനിധികൾ ഇടപെടൽ നടത്തണമെന്നും യൂത്ത് കോൺഗ്രസ്
പോരുവഴി മണ്ഡലം പ്രസിഡൻ്റ് രതീഷ് ഇടയ്ക്കാട് ആവശ്യപ്പെട്ടു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here