Home Education ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്ക് പദ്ധതിയിൽ ഇടം നേടി ശാസ്താംകോട്ട ബസേലിയോസ് മാത്യൂസ് എൻജിനീയറിംഗ് കോളേജ്

ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്ക് പദ്ധതിയിൽ ഇടം നേടി ശാസ്താംകോട്ട ബസേലിയോസ് മാത്യൂസ് എൻജിനീയറിംഗ് കോളേജ്

Advertisement

തിരുവനന്തപുരം. സംസ്ഥാന സർക്കാരിന്റെ ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്ക് പദ്ധതിയിൽ തിരഞ്ഞെടുക്കപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നായി ശാസ്താംകോട്ടയിലെ Baselios Mathews II College of Engineering ഇടം നേടി. വിദ്യാർത്ഥികളിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കുകയും വ്യവസായ മേഖലയെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും തമ്മിൽ കൂടുതൽ ബന്ധിപ്പിക്കുകയും ചെയ്യുന്നതിനായി ആരംഭിച്ച ഈ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് എട്ട് ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്കുകൾ സ്ഥാപിക്കാനാണ് തീരുമാനം.


തിരുവനന്തപുരം നഗരത്തിൽ നടന്ന ‘ഡെവലപ്പേഴ്സ് കോൺക്ലേവ്’ പരിപാടിയിൽ തിരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങൾക്ക് ഡെവലപ്പർ പെർമിറ്റുകൾ സംസ്ഥാന വ്യവസായ മന്ത്രി പി രാജീവ് വിതരണം ചെയ്തു. ഈ പദ്ധതിയിൽ ഇടം നേടിയതോടെ Baselios Mathews II College of Engineering ന് – വ്യവസായ സ്ഥാപനങ്ങളുമായി കൂടുതൽ സഹകരണം ഉറപ്പാക്കാനും വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പ്, ഗവേഷണം, സ്റ്റാർട്ടപ്പ് പ്രവർത്തനങ്ങൾ, സംരംഭകത്വ പരിശീലനം എന്നിവയ്ക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കാനും സാഹചര്യം ഒരുക്കും.

also read :


വ്യവസായ വികസനത്തിന് പുതിയ ദിശ നൽകുകയും വിദ്യാർത്ഥികളിൽ നവോത്ഥാനവും സംരംഭകത്വവും വളർത്തുകയും ചെയ്യും. ഈ നേട്ടം കോളേജിനും വിദ്യാർത്ഥികൾക്കും വലിയ അഭിമാനമായി മാറിയിരിക്കുകയാണ്. ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്ക് സ്ഥാപിക്കപ്പെടുന്നതോടെ വിദ്യാഭ്യാസവും വ്യവസായവും കൈകോർക്കുന്ന ഒരു നവീന മാതൃക രൂപപ്പെടുമെന്ന് കോളേജ് അധികൃതർ അറിയിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here