കരുനാഗപ്പള്ളി.അലുവ അതുലിനെ കൊലപ്പെടുത്തിയത് ക്രൂരമായി. തലയോട്ടി വെട്ടി പിളർത്തി. ശരീരത്തിൽ 7 ആഴത്തിലുള്ള വെട്ടേറ്റു. ഇടത്തെ കാലിൽ 4 വെട്ട്. വലത്തേ കാലിൽ ഒരു വെട്ട്. വലത്തേ കയ്യിൽ ഒരു വെട്ട്. അതുലിന്റെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. മുഖം മൂടിപോലും വയ്ക്കാതെ പൊതുസ്ഥലമാണെന്നുപോലും നോക്കാതെ ഏറെ ഭീകരമായി അത്യാക്രമണവ്യഗ്രതകാട്ടിയത് ഏത് ക്വട്ടേഷന്‍ അല്ലെങ്കില്‍ പ്രതികാരം എന്ന അങ്കലാപ്പിലാണ് പൊലീസ്
ജിം സന്തോഷ് കൊലക്കേസ് പ്രതി അലുവ അതുലിനെയാണ് ഇന്നുച്ചക്ക് കരുനാഗപ്പള്ളി പ്രധാനപാതയില്‍ കാര്‍ ഇടിച്ചു മറിച്ച് വെട്ടിക്കൊലപ്പെടുത്തിയത്. അതുൽ ജാമ്യത്തിലിറങ്ങി പോലീസ് സ്റ്റേഷനിൽ പോയി തിരികെ വരെയാണ് ആക്രമണം. കൂടെയുണ്ടായിരുന്ന സന്തോഷ് കൊലക്കേസിലെ കൂട്ടുപ്രതി മനുവിന് കൈക്ക് വെട്ടേറ്റു . ആക്രമണത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് സംസ്ഥാന പോലീസ് മേധാവി ഉത്തരവായി.
also read:
ഇന്ന് രാവിലെയാണ് കരുനാഗപ്പള്ളി പുതിയകാവ് പെട്രോൾ പമ്പിന് സമീപത്ത് വച്ച് നാലംഗ സംഘം ജാമ്യത്തിൽ ഇറങ്ങിയ കൊലക്കേസ് പ്രതിയെ വെട്ടി കൊലപ്പെടുത്തിയത്. ഓച്ചിറ സ്വദേശി അലുവ അതുലാണ് മരിച്ചത്. ജിം സന്തോഷ് കൊലക്കേസിലെ ഒന്നാം പ്രതിയാണ് അതുൽ.അതുലും കൂട്ടുപ്രതി മനുവും ജാമ്യത്തിൽ ഇറങ്ങി പോലീസ് സ്റ്റേഷനിൽ പോയി മടങ്ങി വരെയാണ് ആക്രമണം.സംഭവത്തിൽ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിക്കാൻ സംസ്ഥാന പോലീസ് മേധാവി ജില്ലാ റൂറൽ എസിപിക്ക് നിർദ്ദേശം നൽകി.തലയോട്ടി വെട്ടിപ്പിളർത്തി അതിക്രൂരമായി അതുലിനെ കൊലപ്പെടുത്തിയത്.കൂടെയുണ്ടായിരുന്ന മനുവിന് കൈക്ക് ഗുരുതരമായി പരിക്ക് പറ്റിയിട്ടുണ്ട്.സംഭവം നടന്ന ഉടൻതന്നെ അതുലിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.2025 ൽ രണ്ട് വധശ്രമ കേസിലെ പ്രതി ജിം സന്തോഷിനെ പട്ടാപ്പകൽ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതിയാണ് അലുവ അതുൽ.ഓച്ചിറ സ്വദേശി പങ്കജ് മേനോൻ നൽകിയ കൊട്ടേഷനിലാണ് സന്തോഷിനെ കൊലപ്പെടുത്തിയത്. കേസിൽ അതുൽ ഉൾപ്പെടെ 13 പ്രതികൾക്കാണ് കോടതി ശിക്ഷ വിധിച്ചത്.

































